Sunday, 26 July 2026 | 01:08 AM

Breaking News

അച്ഛന്‍റെ പാത പിന്‍തുടരാന്‍ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്...

Admin 15 July 2026 07:35 AM
അച്ഛന്‍റെ പാത പിന്‍തുടരാന്‍ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്...

Highlights

ജേസൺ സഞ്ജയ് ഒരു സിനിമയിൽ നായകനായി അഭിനയിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. 

 

തമിഴ്നാട് മുഖ്യമന്ത്രിയും, നടനുമായ വിജയ്‌യുടെ മകൻ, ജേസൺ സഞ്ജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് 'സിഗ്മ'. സന്ദീപ് കിഷൻ നായകനായി അഭിനയിച്ച ഈ ചിത്രം അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. ഈ ചിത്രത്തിന്റെ റിലീസിനെ തുടർന്ന് ജേസൺ സഞ്ജയ് ഒരു സിനിമയിൽ നായകനായി അഭിനയിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. 

'സിക്‌മ' എന്ന ചിത്രം നിർമ്മിച്ചിരിക്കുന്ന 'ലൈക്ക പ്രൊഡക്ഷൻസ്'  കമ്പനിയിൽ സിനിമ പ്രൊഡക്ഷൻ സംബന്ധപെട്ട ജോലികൾ നിർവഹിക്കുന്ന തമിഴ് കുമരൻ സ്വന്തമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് ജേസൺ സഞ്ജയ് നായകനായി അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്! തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള നടനായ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഈയിടെനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള 'തമിഴക വെട്രി കഴകം' പാർട്ടി വിജയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു വിജയ്. 

ഇപ്പോൾ തമിഴ്നാട് ഭരിച്ചുകൊണ്ടിരിക്കുന്ന  വിജയ് അഭിനയിച്ച അവസാനത്തെ ചിത്രമാണ്  'ജനനായകൻ', ഈ ചിത്രം ഈ മാസം 24-ന് റിലീസാകുമെന്നാണ് പറയപ്പെടുന്നത്! ഈ സാഹചര്യത്തിലാണ് സിനിമയിൽ നിന്ന് പിന്മാറിയ വിജയ്‌യുടെ സ്ഥാനത്തേക്ക് മകൻ ജേസൺ സഞ്ചയ് വരുന്നു എന്നുള്ള വാർത്ത പുറത്തുവന്നു വിജയ്‌യുടെ ആരാധകർക്ക് സന്തോഷം നൽകിയിരിക്കുന്നത്! എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല! അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്!