Sunday, 22 November 2026 | 12:43 PM

Top News

ധ്രുവ് വിക്രമിനായി ഒരുക്കിയ കഥയിൽ മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്...

Admin 20 November 2026 10:19 AM
ധ്രുവ് വിക്രമിനായി ഒരുക്കിയ കഥയിൽ   മുഖ്യമന്ത്രി  വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്...

Highlights

  ധ്രുവ് വിക്രമിനായി  ഗണേഷ് കെ ബാബു  ഒരുക്കിയ കഥയിലാണത്രെ ജേസൺ സഞ്ജയ് അഭിനയിക്കാനിരിക്കുന്നത്.  ഇത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് 

 

തമിഴിൽ  'സിഗ്‌മ' എന്ന ചിത്രം മുഖേന സംവിധായകനായി അരങ്ങേറ്റം കുറിച്ച ജേസൺ സഞ്ജയ് അടുത്ത് അഭിനയ രംഗത്തേക്കാണ് വരുന്നത് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാരണം  'സിഗ്‌മ' വലിയ പരാജയമായിരുന്നു.  നടനും,  ഇപ്പോഴത്തെ   തമിഴ്നാട് മുഖ്യ മന്ത്രിയുമായ  ജോസഫ് വിജയ്‌യുടെ മകനായ  ജേസൺ സഞ്ജയിനെ ഹീറോയാക്കി സിനിമ സംവിധാനം ചെയ്യാൻ ഒരുപാട് മുൻനിര സംവിധായകരും, നിർമ്മാതാക്കളും രംഗത്ത് വന്നിരുന്നു. 

 ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ജേസൺ സഞ്ജയ് താൻ സംവിധാനം ചെയ്ത 'സിഗ്‌മ' എന്ന ചിത്രം നിർമ്മിച്ച  ലൈക്ക പ്രൊഡക്ഷൻസിനായി ഒരു ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.  'സിഗ്‌മ' മൂലം  ഉണ്ടായ നഷ്ടം നികത്താനും കൂടിയാണത്രെ ജേസൺ സഞ്ജയ്  ലൈക്ക പ്രൊഡക്ഷൻസിന് അവസരം നൽകിയിരിക്കുന്നത്. 

ഇപ്പോഴത്തെ റിപ്പോർട്ടനുസരിച്ച് തമിഴിൽ പുറത്തുവന്നു  സൂപ്പർ ഹിറ്റായ 'ടാഡ' എന്ന ചിത്രം സംവിധാനം ചെയ്ത ഗണേഷ് കെ. ബാബുവിന്റെ സംവിധാനത്തിലാണത്രെ ജേസൺ സഞ്ജയ് നായകനായി അഭിനയിക്കുന്നത്. ഇതേ ലൈക്ക ബാനറിൽ ഗണേഷ് കെ. ബാബു, 'ചിയാൻ' വിക്രമിന്റെ മകനും, നടനുമായ ധ്രുവ് വിക്രമിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഈ പ്രോജെക്ടിൽ നിന്ന് ധ്രുവ് വിക്രം  വിലകി എന്നാണ് റിപ്പോർട്ട്! 

എന്നാൽ   ഇപ്പോൾ  ധ്രുവ് വിക്രമിനായി  ഗണേഷ് കെ ബാബു  ഒരുക്കിയ കഥയിലാണത്രെ ജേസൺ സഞ്ജയ് അഭിനയിക്കാനിരിക്കുന്നത്.  ഇത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും, ഇപ്പോൾ ഗണേഷ് കെ ബാബു   സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന രവി മോഹൻ  നായകനാകുന്ന ചിത്രമായ 'കരാത്തെ ബാബു' റിലീസായതും, ജേസൺ സഞ്ജയുമായുള്ള ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

Tags
dhruv vikram jason sanjay