Sunday, 22 November 2026 | 12:43 PM

Top News

പുതുമുഖങ്ങളെ അണിനിരത്തി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു ബാല...

Admin 20 November 2026 06:43 AM
പുതുമുഖങ്ങളെ അണിനിരത്തി ചിത്രം  സംവിധാനം ചെയ്യാനൊരുങ്ങുന്നു ബാല...

Highlights

  ബാല സംവിധാനം ചെയ്യുന്ന ചിത്രം വെട്രിമാരൻ  നിർമ്മിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിന്  സംഗീതം നൽകുന്നത്   ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ലിഡിയൻ നാഥശ്വരം  ആയിരിക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്. 

 

 തമിഴിൽ  റിയലിസ്റ്റിക് സിനിമകൾ സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനാണ് ബാല.   'സേതു', 'നന്ദാ'    'പിതാമഹൻ', 'നാൻ കടവുൾ' തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ബാല  സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം അരുൺ വിജയ് നായകനായ 'വണങ്ങാൻ' ആണ്. 

കഴിഞ്ഞ വർഷം (2025) ജനവരിയിൽ റിലീസായ ഈ ചിത്രത്തിനെ തുടർന്ന് ബാല അടുത്ത് പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങി വരികയാണെന്നുള്ള  വാർത്തയാണ് ഇപ്പോൾ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്.   ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത സംവിധായകനും, നിർമ്മാതാവുമായ വെട്രിമാരൻ ആണത്രേ!    വെട്രിമാരനും,  ബാലയും അടുത്ത സുഹൃത്തുക്കളാണ്.  

ഇവർ രണ്ടു പേരും  സംവിധായകൻ ബാലു മഹേന്ദ്രയിൽ നിന്നാണ്  സിനിമ പരിശീലനം നേടിയത്. അങ്ങിനെയുള്ള   ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്  ബാല സംവിധാനം ചെയ്യുന്ന ചിത്രം വെട്രിമാരൻ  നിർമ്മിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിന്  സംഗീതം നൽകുന്നത്   ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ലിഡിയൻ നാഥശ്വരം  ആയിരിക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്. പുതുമുഖങ്ങൾ  അഭിനയിക്കാനിരിക്കുന്ന ഈ   ചിത്രത്തെക്കുറിച്ചുള്ള  ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമത്രേ! .

Tags
director bala