Thursday, 30 July 2026 | 12:33 PM

Breaking News

2031-ൽ വിജയ്, ഉദയനിധി സ്റ്റാലിൻ, ധനുഷ് എന്നിവർക്കിടയിൽ മത്സരം...

Admin 30 July 2026 08:52 AM
2031-ൽ വിജയ്, ഉദയനിധി സ്റ്റാലിൻ, ധനുഷ് എന്നിവർക്കിടയിൽ മത്സരം...

Highlights

 2031ലെ തിരഞ്ഞെടുപ്പിൽ ധനുഷ് മത്സരിക്കുകയാണെങ്കിൽ മുഖ്യമായി  വിജയ്, ഉദയനിധി സ്റ്റാലിൻ എന്നിവർക്കൊപ്പമായിരിക്കും മത്സരം!

 

തമിഴ്നാട്ടിൽ വിജയിന് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികളും, ആരാധകരും  പറയുന്നത്. ഇതിനോടനുബന്ധിച്ചായിരുന്നു ധനുഷിന്റെ കഴിഞ്ഞ ജന്മദിനാഘോഷങ്ങളും ഉണ്ടായിരുന്നത്. ഏതാണ്ട് ഒരു സമ്മേളനം പോലെയാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. അതുപോലെ ഒരു രാഷ്ട്രീയ നേതാവിനെപ്പോലെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗവും!   

2031-ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പു ലക്ഷ്യം വെച്ചാണ് ധനുഷ് പ്രവർത്തിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അങ്ങിനെ 2031ലെ തിരഞ്ഞെടുപ്പിൽ ധനുഷ് മത്സരിക്കുകയാണെങ്കിൽ മുഖ്യമായി  വിജയ്, ഉദയനിധി സ്റ്റാലിൻ എന്നിവർക്കൊപ്പമായിരിക്കും മത്സരം! ഇങ്ങിനെയൊരു മത്സരമുണ്ടാകുമെന്ന് ധനുഷ് വിശ്വസിക്കുന്ന ഒരു ജ്യോതിഷ പണ്ഡിതനും മുൻപ് ഗണിച്ച്  പറഞ്ഞിട്ടുണ്ടത്രെ! അതിനാൽ അടുത്ത് തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ധനുഷ് മത്സരിക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത്! 

ധനുഷിന്റെ ഭാര്യ പിതാവും സൂപ്പർസ്റ്റാറുമായ രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനിരുന്നതായിരുന്നു! എന്നാൽ പിന്നീട് രജനികാന്ത് തന്റെ ആരോഗ്യ സ്ഥിതിയെ കണക്കിലെടുത്ത് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്!

Tags
udhayanidhi stalin dhanush cm joseph vijay vijay