ബംബര്‍ ചിരി സത്യം പറഞ്ഞാല്‍ ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന്‍ കാണുന്നത്... -ബിബിന്‍ ജോര്‍ജ്ജ്
Highlights
ബംബര്‍ ചിരി സത്യം പറഞ്ഞാല്‍ ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന്‍ കാണുന്നത്...
ബംബര്‍ ചിരി സത്യം പറഞ്ഞാല്‍ ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ അവതരിപ്പിക്കുന്ന ക്യാരക്ടറുകളാണല്ലോ പ്രേക്ഷകര്‍ക്കെല്ലാം പരിചയമാകുന്നത്. എന്‍റെ സ്വഭാവവും പെരുമാറ്റവുമൊന്നും അറിയില്ലല്ലോ. യമണ്ടന്‍ പ്രണയകഥയില്‍ ചെയ്ത വില്ലന്‍ വേഷമായിരിക്കും ചിലര്‍ക്കിഷ്ടം. അവരുടെ മനസ്സിലുള്ളത് അതായിരിക്കും. നായകവേഷം ചെയ്തു എന്നുപറഞ്ഞാലും ചിലരുടെയെങ്കിലും മനസ്സില്‍ കിടക്കുന്നത് നെഗറ്റീവ് വേഷങ്ങളായിരിക്കും. ബംബര്‍ ചിരി പ്രോഗ്രാമില്‍ വന്നതോടുകൂടി ബിബിന്‍ ജോര്‍ജ്ജ് എങ്ങനെയുള്ള ഒരാളാണ്, എന്‍റെ സ്വഭാവമെന്താണ്.. എന്നുള്ള കാര്യം ഓഡിയന്‍സിന് മനസ്സിലായി. അതാണെനിക്ക് ആ പ്രോഗ്രാം ചെയ്തതുവഴി കിട്ടിയ ഏറ്റവും വലിയ ഗുണം.
പിന്നെ, ഒരുപാട് കലാകാരന്മാരെ കാണുക, പുതിയ തമാശകള്‍ കേള്‍ക്കുക... അവിടെ ചിരി മാത്രമല്ല, കണ്ണീരുമുണ്ട്. അവരില്‍ പലരുടെയും ജീവിതകഥ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. അതൊക്കെ വലിയ ഒരു പാഠമാണ്. നല്ല രീതിയിലുള്ള ഒരു ട്യൂട്ടോറിയലാണ് അവിടമെന്ന് വേണമെങ്കില്‍ പറയാം.
രഞ്ജിത്ത് കീഴാറ്റൂര്‍ ആണ് ആ പ്രോഗ്രാമിന്‍റെ ഡയറക്ടര്‍. ഒന്നുരണ്ടുതവണ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഒരു പ്രോഗ്രാമും കൂടിയാണത്.
രേണു: ബിബിന്‍ ഇനി അഭിനയിക്കാന്‍ പോകുന്ന സിനിമ ഏതായിരിക്കും?
ബിബിന്‍: 'പൊടിപൂരം' എന്നൊരു സിനിമയിലാണ് ഞാന്‍ ഇനി അഭിനയിക്കാന്‍ പോകുന്നത്. അതില്‍ അഭിമന്യു തിലകനും ഞാനുമാണ് ഹീറോസ്. തിലകന്‍ ചേട്ടന്‍റെ കൊച്ചുമകനാണ് അഭിമന്യു. ഡയറക്ടര്‍ പുതിയ ഒരാളാണ്. അഭിമന്യുവിന്‍റെ ഹീറോയിനായി അഭിനയിക്കാന്‍ നിശ്ചയിച്ചുവച്ചിരിക്കുന്ന നടിയാണ് എന്നെ ഇപ്പോള്‍ ഇന്‍റര്‍വ്യൂ ചെയ്തുകൊണ്ടിരിക്കുന്നത്.
അതുപറഞ്ഞുകഴിഞ്ഞതും ബിബിന്‍ ചിരിച്ചു. പെട്ടെന്ന് രേണുവിന് സംഭവം പിടികിട്ടിയില്ല. ഒരു നിമിഷം കഴിഞ്ഞതോടെ രേണു സൗന്ദറിനും കാര്യം പിടികിട്ടി. 'ീവ...ംീം...'എന്ന് മനസ്സറിയാതെ രേണുവിന്‍റെ സന്തോഷം പുറത്തുവന്നു. ആ ദൃശ്യത്തിന് സാക്ഷ്യം വഹിച്ച ശ്രുതിമാരും അജീഷയും പിന്നെ ചിരിക്കുകയായിരുന്നു.
ഓണദിനങ്ങള്‍ മിസ്സ് ചെയ്യുന്നു
ഓണാനുഭവത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ രേണു പറഞ്ഞു.
'ഒരു വര്‍ഷത്തെ ആഘോഷങ്ങളെടുത്താല്‍ ഓണക്കാലം എന്നും എപ്പോഴും എനിക്ക് പ്രിയപ്പെട്ടത് തന്നെ. കഴിഞ്ഞവര്‍ഷം ഞാന്‍ എന്‍റെ ഫ്രണ്ട്സുമായി ഓരോ വീടുകളിലും ഓണം ആഘോഷിച്ചിരുന്നു. ഓണസദ്യയുണ്ടാക്കുക എന്നതായിരുന്നു പ്രധാനം. ഓണക്കാലം വളരെ രസകരമായി എന്‍ജോയ് ചെയ്യാറുണ്ടെങ്കിലും ഈ വര്‍ഷം പക്ഷേ, ആ രസങ്ങള്‍ ഇവിടെയുണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ മറ്റൊരു ട്രിപ്പ് പ്ലാന്‍ ചെയ്തുപോയി. എങ്കിലും ഓണത്തിന് മുന്നേ ഓണസദ്യ കഴിച്ചിട്ടായിരിക്കും ഞങ്ങളുടെ യാത്ര.
'നാന'യുടെ ഓണപ്പതിപ്പിനുവേണ്ടിയുള്ള ഈ ഫോട്ടോഷൂട്ട് വളരെ രസകരമായിരുന്നുവെന്നാണ് പങ്കെടുത്ത എല്ലാവരുടെയും മൊഴികള്‍. തമാശകള്‍ പറഞ്ഞും ചിരിച്ചും ആഹ്ലാദകരമായി മാറിയ കുറെ നിമിഷങ്ങള്‍. ബിബിന്‍ ജോര്‍ജ്ജുമായി ഇങ്ങനെയൊരു ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്നത് ആദ്യം. ഞങ്ങളുടെ ചില കമന്‍റുകള്‍ക്ക് ബിബിന്‍ നല്ല നല്ല കൗണ്ടറുകള്‍ പറഞ്ഞ് ചിരിപ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാം ഓണരസങ്ങളായി മാറുകയായിരുന്നു. ഒരു ടോം ആന്‍റ് ജെറി കമ്പനിപോലെയായിരുന്നു അനുഭവപ്പെട്ടത്.
തയ്യാറാക്കിയത്: ജി. കൃഷ്ണന്‍
ഫോട്ടോ: വിശാന്ത് പി. വേണു