അച്ഛന്‍ ആയതിനുശേഷം വേറെ ഒരു ഫീല്‍ ആണ് - റോഷന്‍ ബഷീര്
Highlights
പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷയും ജിജ്ഞാസയും വളര്‍ത്തി ഒപ്പം സഞ്ചരിക്കുന്ന 'ജോര്‍ജ്ജുകുട്ടി' എന്ന ദൃശ്യത്തിലെ കഥാപാത്രത്തിന്‍റെ പിന്നിലെ 'വരുണ്‍ പ്രഭാകര്‍' എന്ന റോഷന്‍ ബഷീര്‍ 'നാന'യ്ക്കൊപ്പം...
ബിഗ്ബോസ് പ്രഡിക്ഷന്‍ ലിസ്റ്റില്‍ എപ്പോഴും റോഷന്‍റെ പേര് കാണാറുണ്ട്... അങ്ങനെയൊരു കോള്‍ വന്നിരുന്നോ?
സീസണ്‍ ഒന്നില്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ അന്ന് തിരക്ക് ആയി. സീസണ്‍ ഏഴിലും വിളിച്ചിരുന്നു. അന്നും തിരക്കായി. ഞാന്‍ ബിഗ്ബോസ് കാണാറുണ്ട്. എന്‍ജോയ് ചെയ്യാറുണ്ട്. ഷോയിലെ കുറച്ച് പേരോട് നല്ല അടുപ്പം ഉണ്ട്. ഞാന്‍ പല തവണ പോകണം എന്ന് ആലോചിച്ചിരുന്നു. പക്ഷേ പിന്നെ ഓവര്‍ത്തിങ്ക് ചെയ്തപ്പോള്‍ തീരുമാനം ഉപേക്ഷിച്ചു. എന്നെക്കൊണ്ട് അവിടെ നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
എന്തൊക്കെയാണ് റോഷന്‍റെ ഹോബികള്‍?
ഞാന്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കും ക്രിക്കറ്റ് കളിക്കാന്‍ പോകും. കളി കഴിഞ്ഞ് വീടെത്തിക്കഴിഞ്ഞാല്‍ പിന്നെ ജിമ്മില്‍ പോകും. അതുകഴിഞ്ഞ് വീടെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കും. ഉച്ചവരെ സിനിമയൊക്കെ കാണും. മകള്‍ ഉള്ളതുകൊണ്ട് നേരം പോകും. വൈകുന്നേരം ആണ് പിന്നെ ചില്ലിങ്. ഞാന്‍ കാക്കനാട് ആണ് താമസിക്കുന്നത്. വൈകുന്നേരങ്ങള്‍ ഒക്കെ നന്നായി ചെലവഴിക്കും.
ഏതുതരം സിനിമകള്‍ കാണാന്‍ ആണ് റോഷന് താല്‍പ്പര്യം?
എല്ലാ സിനിമകളും കാണും. കൂടുതലും ത്രില്ലര്‍ ആണ്. കൊറിയന്‍ സിനിമകളും കാണും.
പൈസ കൂടുതല്‍ ചെവാക്കുന്ന ആളാണോ റോഷന്‍?
ഞാന്‍ ഫാഷനില്‍ നല്ലോണം ശ്രദ്ധിക്കും. നന്നായി ഭക്ഷണം കഴിക്കും. യാത്രകള്‍ ചെയ്യും. പക്ഷേ ഇതിനൊന്നും ഒരുപാട് ചെലവാക്കാറില്ല. എന്നാലും ചെലവാകും. ഒരുപാട് പിശുക്കൊന്നും ഇല്ല.
റോഷന്‍റെ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ എല്ലാവരും സംസാരിക്കാറുണ്ടോ?
നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട് അതിനുവേണ്ടി. പിന്നെ ഇവിടുത്തെ ആളുകള്‍ എന്‍റെ മറ്റുഭാഷകളിലുള്ള സിനിമകള്‍ അധികം കണ്ടിട്ടില്ല. അപ്പോ പെട്ടെന്ന് ഇവിടെ ഞാന്‍ കാണുമ്പോള്‍ ആ മാറ്റം ഫീല്‍ ചെയ്യും.
വിജയ്യിന്‍റെ കൂടെ തമിഴില്‍ അഭിനയിച്ച ആ സമയം ഓര്‍ക്കുന്നുണ്ടോ?
അപ്രതീക്ഷീതമായാണ് കോള്‍ വരുന്നത്. കീര്‍ത്തിയുടെ കൂട്ടുകാരന്‍ ആയിട്ടാണ് കഥാപാത്രം. ഞാന്‍ ആദ്യം ചോദിച്ചത്, വിജയ്സാറിന്‍റെ കൂടെ കോമ്പിനേഷന്‍ സീന്‍ ഉണ്ടോ എന്നായിരുന്നു. അത് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് കൂടുതല്‍ ത്രില്‍ അടിച്ചത്. ഭയങ്കര സിമ്പിള്‍ ആയിരുന്നു. എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍റെ കണ്ണിന് എന്തോ പ്രത്യേകത ഉണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞു.
റോഷന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല..?
അതെ. ചിലര്‍ക്ക് ഞാന്‍ വിവാഹിതന്‍ ആണെന്ന് അറിയാം. പക്ഷേ എനിക്ക് ഒരു കുഞ്ഞുണ്ടെന്ന് അങ്ങനെ ആര്‍ക്കും അറിയില്ല. ഇപ്പോ അവളുടെ കൂടെയാണ് കൂടുതല്‍ സമയവും. അച്ഛന്‍ ആയതിനുശേഷം വേറെ ഒരു ഫീല്‍ ആണ്.