പണ്ടൊക്കെ സിനിമയില്‍ ഇന്നത്തെ അത്ര കംഫര്‍ട്ട് ഉണ്ടായിരുന്നില്ല. തുണിവലിച്ച് കെട്ടി ഉടുപ്പ് മാറിയ സാഹചര്യങ്ങള്‍ ഒക്കെ ഇന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അങ്ങനെ ഒരു സാഹചര്യം ഇല്ല... -പ്രിയാമണി
Highlights
എനിക്ക് ഒരു കോമഡിപ്പടം ചെയ്യാന്‍ ആണ് ഇഷ്ടം.
പ്രിയയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നത് സിനിമ തന്നെയായിരുന്നോ?
തീര്‍ച്ചയായും. ഒരുപാട് ജീവിതങ്ങളെ മനസ്സിലാക്കിയിട്ടുണ്ട്. അതെല്ലാം നമ്മളെ പലരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് ആക്ടേഴ്സിന്‍റെ അഭിനയശൈലികള്‍ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഒരുപാടുപേരുടെ കഠിനാധ്വാനം നേരിട്ട് കണ്ടിട്ടുണ്ട്. സിനിമയില്‍ നിന്നും ഇങ്ങനെ മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ ഒരുപാട് കാര്യങ്ങളുണ്ട്.
സിനിമാമേഖലയില്‍ എപ്പോഴെങ്കിലും മടുപ്പ് തോന്നിയിട്ടുണ്ടോ?
ഒരിക്കലും ഇല്ല. എനിക്ക് ഇവിടെനിന്നും നല്ല റെസ്പെക്ട് കിട്ടിയിട്ടുണ്ട്. ഞാന്‍ ആളുകളോട് കൃത്യമായി ബൗണ്ടറി നിലനിര്‍ത്താറുണ്ട്. അതുകൊണ്ടൊക്കെ എനിക്ക് ഇത് നല്ല സ്പേസ് ആണ്.
സിനിമയില്‍ സംഭവിച്ച പുതിയ മാറ്റങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്?
വളരെ പോസിറ്റീവ് ആയാണ് സ്വീകരിക്കുന്നത്. ആക്ടിംഗ് രീതി മുതല്‍ പ്രൊഡക്ഷന്‍ വരെ എല്ലാറ്റിലും മാറി. എല്ലാം നാച്ച്വറല്‍ ആയി മാറി. പണ്ടൊക്കെ സിനിമയില്‍ ഇന്നത്തെ അത്ര കംഫര്‍ട്ട് ഉണ്ടായിരുന്നില്ല. തുണിവലിച്ച് കെട്ടി ഉടുപ്പ് മാറിയ സാഹചര്യങ്ങള്‍ ഒക്കെ ഇന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അങ്ങനെ ഒരു സാഹചര്യം ഇല്ല.
ഏത് കഥാപാത്രം ചെയ്യണം എന്നാണ് പ്രിയാമണിക്ക് ആഗ്രഹം?
എനിക്ക് ഒരു കോമഡിപ്പടം ചെയ്യാന്‍ ആണ് ഇഷ്ടം. കാരണം കോമഡി ചെയ്യാന്‍ അത്ര ബുദ്ധിമുട്ടാണ്. അത് ക്രൂ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ആണ് ഇഷ്ടം. അതുപോലെ ഒരു മുഴുനീള വില്ലത്തിവേഷം ചെയ്യാനും അതിയായ ആഗ്രഹം ഉണ്ട്.