Sunday, 20 September 2026 | 03:38 PM

Interviews

എങ്ങനെയാണ് മലയാളികളെയും മലയാള സിനിമയെയും മറക്കാന്‍ പറ്റുക? മലയാളം എന്‍റെ രണ്ടാമത്തെ കുടുംബം ആണ്... -പ്രിയാമണി

അപ്പൂസ് കെ.എസ് 15 September 2026 09:05 AM
എങ്ങനെയാണ് മലയാളികളെയും മലയാള സിനിമയെയും മറക്കാന്‍ പറ്റുക? മലയാളം എന്‍റെ രണ്ടാമത്തെ കുടുംബം ആണ്... -പ്രിയാമണി

Highlights

പ്രിയാമണി 'നാന'യ്ക്കൊപ്പം...

ഒരുപാട് കാലമായി മലയാള സിനിമയില്‍ പ്രിയാമണിയെ കണ്ടിട്ട്. മലയാളികള്‍ പ്രിയയെ മറന്നിട്ടില്ല. പ്രിയയ്ക്ക് എങ്ങനെയാണ്?

എങ്ങനെയാണ് മലയാളികളെയും മലയാള സിനിമയെയും മറക്കാന്‍ പറ്റുക? മലയാളം എന്‍റെ രണ്ടാമത്തെ കുടുംബം ആണ്. എന്‍റെ കുടുംബം പാലക്കാട് ആണ്. അച്ഛന്‍ പാലക്കാടും അമ്മ തിരുവനന്തപുരം സ്വദേശിയും ആണ്.

തുടക്കം തമിഴില്‍ തന്നെയായിരുന്നു, അല്ലെ?

അതെ. ആദ്യ സിനിമ തമിഴിലും, പക്ഷേ റിലീസ് ചെയ്ത സിനിമ തെലുങ്കിലുമാണ്.

കുടുംബത്തില്‍ സിനിമാപശ്ചാത്തലം ഉള്ളവര്‍ ഉണ്ടല്ലോ. അതുകൊണ്ട് സിനിമയിലേക്ക് വളരെ ചെറുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. അല്ലേ?

ഇല്ല. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍ ഇല്ല. ഞാന്‍ ആരുടെയും സഹായം ചോദിച്ചിട്ടില്ല. ആരുടെയും ഇന്‍ഫ്ളുവന്‍സ് ഞാന്‍ എടുത്തിട്ടില്ല. ഞാന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് സിനിമയില്‍ വളര്‍ന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് ഞാന്‍ മോഡലിംഗ് ചെയ്തിരുന്നു. അപ്പോള്‍തന്നെ എനിക്ക് സിനിമയിലേക്ക് ഓഫറുകള്‍ വന്നിരുന്നു. അതൊക്കെ ഞാന്‍ ഫലപ്രദമായി ഉപയോഗിച്ചു എന്നുപറയാം.

ആക്ടിംഗ് പണ്ടേ ഇഷ്ടം ഉണ്ടായിരുന്നോ?

ഇല്ല. എനിക്ക് മോഡലിംഗ് മാത്രം ആയിരുന്നു താല്‍പ്പര്യം. പക്ഷേ സിനിമയിലെ ആദ്യത്തെ കോള്‍ തന്നെ ഭാരതി സാറിന്‍റെ ഓഫീസില്‍ നിന്നും ആകുമ്പോള്‍ എങ്ങനെയാണ് വേണ്ട എന്നുവയ്ക്കുക. അന്ന് എനിക്ക് ക്യാമറ പ്രസന്‍സ് ഉണ്ട് എന്ന് ഭാരതിരാജ  സാര്‍ എന്‍റെ അച്ഛനോട് പറഞ്ഞു. ഒരുപാട് കണ്‍വിന്‍സ് ചെയ്താണ് സമ്മതിച്ചത്.

ഒരുപാട് വൈവിധ്യം ഉള്ള കഥാപാത്രങ്ങള്‍ ആണ് പ്രിയ ആദ്യം തന്നെ ചെയ്തത്. അത് ബുദ്ധിമുട്ട് ആയിരുന്നോ?

ഒരിക്കലുമില്ല. എനിക്ക് കിട്ടിയ റോളുകള്‍ ഒക്കെ മേക്കപ്പ് പോലും വേണ്ടാത്തതായിരുന്നു. അതുകൊണ്ട് നല്ല എളുപ്പമായിരുന്നു. എനിക്ക് പരീക്ഷണങ്ങള്‍ ചെയ്യാന്‍ കൊറെ സമയം കിട്ടിയിരുന്നു.

എന്തൊക്കെയാണ് സിനിമയിലേക്ക് വരുന്നതിന് മുന്‍പ് പ്രീവര്‍ക്ക് ചെയ്തത്?

ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് മോഡലിംഗ് അറിയാമായിരുന്നതുകൊണ്ട് ക്യാമറ പരിചയം ഉണ്ടായിരുന്നു. പിന്നെ സിനിമയില്‍ നിന്നാണ് എല്ലാം പഠിച്ചെടുത്തത്. എന്‍റെ ആദ്യകാല സിനിമകളുടെ സംവിധായകര്‍ ഒക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

Tags
priyamani