Friday, 31 July 2026 | 02:59 AM

Latest

അറ്റ്‌ലി - അല്ലു അർജുൻ ചിത്രത്തിൽ മൂന്ന് നായികമാർ?

05 May 2026 12:30 PM
അറ്റ്‌ലി - അല്ലു അർജുൻ ചിത്രത്തിൽ മൂന്ന് നായികമാർ?

 മിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ  അറ്റ്‌ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനും ചേർന്നൊരുക്കുന്ന ബ്രഹ്മാണ്ട ചിത്രം കുറിച്ചുള്ള   ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവന്നിരുന്നല്ലോ! അതിനു ശേഷം ഈ ചിത്രത്തെക്കുറിച്ച്   ഒരു ഒരു വാർത്തയും പുറത്തുവന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് ഈ സിനിമയിൽ മൂന്ന് നായികമാർ ഉണ്ട് എന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

ഇതിൽ ഒരു നായികയായി അഭിനയിക്കാൻ പ്രിയങ്ക ചോപ്രയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. എന്നാൽ കാൾ ഷീറ്റ്   പ്രശ്‍നം കാരണമായി പ്രിയങ്ക ചോപ്രക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ലത്രേ! അതിനെ തുടർന്ന് ബോളിവുഡിലെ മറ്റൊരു പ്രശസ്ത താരവും, നടി ശ്രീദേവിയുടെ മകളുമായ  ജാൻവി കപൂറിനെ ഈ ചിത്രത്തിലെ ഒരു നായികാ കഥാപാത്രമായി അവതരിപ്പിക്കാനായി കരാർ ചെയ്തു എന്നാണ് പറയപ്പെടുന്നത്. 

മറ്റുള്ള രണ്ട് നായികമാർക്കായുള്ള തിരച്ചിലിൽ നടി സാമന്തയുമായി  അറ്റ്‌ലി ചർച്ചകൾ നടത്തി വരികയാണ് എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'തെറി' എന്ന ചിത്രത്തിലെ നായിക സാമന്തയായിരുന്നു. സാമന്ത ഈ ചിത്രത്തിൽ അഭിനയിക്കുമെന്നുതന്നെയാണ് റിപ്പോർട്ട്. മൂന്നാമത്തെ നായിക ആരാണെന്നുള്ളതിനെക്കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. ആ വിവരം അടുത്തുതന്നെ ലഭിക്കുന്നതായിരിക്കും.   

ചിത്രത്തിന് ഗായകൻ തിപ്പു, ഗായകി ഹരിണി എന്നിവരുടെ മകനായ സായ് അഭയങ്കർ ആണ് സംഗീതം നൽകാനിരിക്കുന്നതെന്നും, ഈ ചിത്രം സയൻസ് ഫിക്ഷൻ കഥയായിട്ടാണ് ഒരുങ്ങുന്നതെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്. ഈ വിവരങ്ങളടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്.

Tags
Atlee allu arjun