Friday, 31 July 2026 | 03:01 AM

Latest

രജിനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലെ വില്ലന്‍

05 May 2026 12:30 PM
രജിനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിലെ വില്ലന്‍

 

 ഏകദേശം 47 വർഷങ്ങൾക്ക് ശേഷം രജനികാന്തും, കമൽഹാസനും ഒരുമിച്ച് ഒരു ചിത്രത്തിൽ  അഭിനയിക്കാൻ പോകുന്നു എന്നും, ഈ ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണെന്നുമുള്ള ഔദ്യോഗിക വാർത്തകൾ മുൻപ് പുറത്തുവന്നതാണ്  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. രാജീവ് മേനോൻ ആണ് ഛായാഗ്രാഹകനായി പ്രവർത്തിക്കുന്നത്. അടുത്തിടെ, ഈ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരുന്നു. 

അനിരുദ്ധിന്റെ സംഗീതത്തിൽ  പുറത്തിറങ്ങിയ ഈ പ്രൊമോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ വീഡിയോയിൽ, കമലും രജനിയും ചേർന്ന് സംവിധായകൻ നെൽസണിനോട് ആരാണ് നായകൻ എന്ന് ചോദിക്കുന്നത് പോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് രജനികാന്തും, കമൽഹാസനും ഈ ചിത്രത്തിൽ  തുല്യമായ കഥാപാത്രങ്ങളാണത്രെ അവതരിപ്പിക്കുന്നത്. 

ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്നത് ആരായിരിക്കുമെന്നുള്ളത് കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്ന വാർത്തകളിൽ വില്ലനാകുന്നത് പ്രശസ്ത നടനായ മമ്മൂട്ടിയാണെന്നുള്ളതാണ്.

എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ട് എന്നുള്ളത് കുറിച്ച് പറയാനാവില്ല. ഒരു പാൻ ഇന്ത്യൻ ചിത്രമായി  ഒരുങ്ങുന്ന ഈ സിനിമയിൽ ഒരുപാട് മുൻനിര നടന്മാരെയും, നടിമാരെയും അഭിനയിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പദ്ധതിയിട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.

Tags
Rajinikanth kamalahasan kamalahasan