Friday, 31 July 2026 | 05:51 AM

Latest

ചിമ്പു, വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്... നായികയാകാൻ സാമന്ത?

05 May 2026 12:30 PM
ചിമ്പു, വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്... നായികയാകാൻ സാമന്ത?

വിജയസേതുപതി നായകനായ  'വിടുതലൈ' രണ്ടാം ഭാഗത്തിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പുവാണ്‌ നായകനായി അഭിനയിക്കുന്നത് എന്നും, ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ 'കലൈപ്പുലി' എസ്.താണുവാണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. വെട്രിമാരൻ, സൂര്യ, 'കലൈപ്പുലി' എസ്.താണു കൂട്ടുകെട്ടിലൊരുങ്ങാനിരുന്ന 'വാടിവാസൽ' എന്ന ചിത്രം തള്ളിവെച്ചതിനെ തുടർന്നാണ് ചിമ്പുവുമായുള്ള ഈ ചിത്രം ഒരുങ്ങുന്നത്. 

നോർത്ത് ചെന്നൈയിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണത്രേ ഈ ചിത്രം. വെട്രിമാരനും, ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് 'അരസൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ അടുത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നുമുള്ള വിവരവും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ നായികയായും, വില്ലനായും ആരാണ് അഭിനയിക്കുന്നതെന്നുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

എന്നാൽ നായികയായി അഭിനയിക്കാൻ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ  സാമന്തയുമായി ചർച്ചകൾ നടന്നു വരികയാണെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. അങ്ങിനെ സാമന്ത ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയാണെങ്കിൽ അത് താരത്തിനും,  പ്രേക്ഷകർക്കും ഒരു വ്യത്യസ്ത അനുഭവമായിരിക്കും. കാരണം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ നടിമാർക്കെല്ലാം മേക്കപ്പ് അധികം ഉണ്ടായിരിക്കുകയില്ല എന്നുള്ളത് തന്നെ!

Tags
Samantha Ruth Prabhu Silambarasan TR Vetrimaran