Saturday, 01 August 2026 | 06:17 AM

Latest

പുതിയ കാമുകനൊപ്പം കറങ്ങി നടക്കുന്ന സാമന്ത...

05 May 2026 12:30 PM
പുതിയ കാമുകനൊപ്പം കറങ്ങി നടക്കുന്ന സാമന്ത...


 
തെന്നിന്ത്യൻ സിനിമയിലെ ഒരു മുൻനിര നടിയായ സാമന്ത എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു താരമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ, വിവാഹ മോചനം തുടങ്ങിയവയെല്ലാം  മറികടന്ന് താരം ഇപ്പോൾ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സിനിമകളിലും, വെബ് സീരീസുകളിലും തുടർന്ന് അഭിനയിക്കുന്ന സാമന്ത ഇപ്പോൾ തെലുങ്ക് സിനിമ സംവിധായകനായ   രാജ് നിഡിമോരുവുമായി വളരെ അടുപ്പത്തിലാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് ആധാരമായി അടുത്തിടെ രാജ് നിഡിമോരുവുമൊത്തുള്ള ഒരു ഫോട്ടോ സാമന്ത പോസ്റ്റ് ചെയ്യുകയും 'ഇതൊരു പുതിയ തുടക്കമാണ്' എന്നുള്ള സൂചന നൽകുകയും ചെയ്തിരുന്നു.

 എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം സാമന്തയും, രാജ് നിഡിമോരുവും ഒരുമിച്ച് ജിം, ക്ഷേത്രം, ഷോപ്പിങ്ങ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ   കൈ കോർത്ത് കറങ്ങി നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിനെ തുടർന്ന് ഇരുവരും അടുത്ത് തന്നെ വിവാഹിതരാകാൻ പോകുന്നു എന്നാണ് പറയപ്പെടുന്നത്. അതേ സമയം  രാജ് നിഡിമോരുവിന്റെ മുൻ ഭാര്യയും എഴുത്തുകാരിയുമായ ശ്യാമളിയും ഇക്കാര്യം കുറിച്ച്  സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചിരുന്നു. പാതി മലയാളിയായ സാമന്ത തെലുങ്ക് നടൻ നാഗ ചൈതന്യയെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനം നേടിയ താരമാണ് എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ!

Tags
samantha ruth prabhu raj nidimoru