Friday, 22 May 2026 | 04:29 PM

Latest

സബ് ഇൻസ്‌പെക്ടറുടെ തൊപ്പി

Cinema desk 05 May 2026 12:30 PM
സബ് ഇൻസ്‌പെക്ടറുടെ തൊപ്പി


   മലയാള സിനിമയിൽ നിർമ്മാണ നിർവഹണ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളറായി നിരവധി സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ഡിക്സൻ പൊടുത്താസ് ആദ്യമായി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃസ്വസിനിമയാണ് സബ് ഇൻസ്‌പെക്ടറുടെ തൊപ്പി.
പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ഷോർട്ട് ഫിലിമിൽ ചാക്കോച്ചൻ പുളിങ്കുന്ന്, അനന്ദു, അജേഷ്, മച്ചാൻ, ഹിൽഡ, അഞ്ജലി, തുടങ്ങിയവരും അഭിനയിക്കുന്നു.
തൊടുപുഴ യിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ ഫിലിം നക്ഷത്ര ഫിലിംസിന്റെ ബാനറിൽ അഞ്ജലി നിർമ്മിക്കുന്നു. ക്യാമറ അഭിജിത്, മേക്കപ്പ് പട്ടണം റഷീദ്,കല മോഹൻ,കോസ്ട്യും അഞ്ജലി മഹാദേവൻ, സ്റ്റിൽസ് അനന്ദു ഏറ്റുമാന്നൂർ,
    ഇന്ദ്രൻസ് നായകനായി അഭിനയിച്ച വൺ സെക്കന്റ്‌, പ്രണയ കഥ പറഞ്ഞ കാത്തിരിപ്പിനൊടുവിൽ.... എന്നീ ചെറു സിനിമകൾക്ക് ശേഷം മോഹൻ സുരഭി സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത് തന്നെ പ്രേക്ഷകർക്കു മുന്നിലെത്തും.