ധനുഷിന്റെ 'തേരേ ഇസ്‌ക് മെയിനി'ൽ പ്രഭുദേവയും...
'കുബേര'ക്ക് ശേഷം ധനുഷിന്റേതായി റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'ഇഡലി കടൈ'യും, ഹിന്ദിയിൽ ഒരുങ്ങിവരുന്ന 'തേരേ ഇസ്‌ക് മെയിൻ' എന്ന ചിത്രവുമാണ്. ഇതിൽ 'തേരേ ഇസ്‌ക് മെയിൻ' ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്.
'രാഞ്ജനാ, അത്രൻഗി രേ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും, സംവിധായകൻ ആനന്ദ് എൽ റായ്-യും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകുന്നത്. കീർത്തി സനോനാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഡൽഹിയിലും, ബനാറസിലും നിരവധി ഘട്ടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നതിനെ തുടർന്ന് ഇപ്പോൾ മുംബൈയിൽ ഷൂട്ടിങ്ങ് നടന്നു വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ധനുഷിനൊപ്പം നൃത്തസംവിധായകനും, നടനും, സംവിധായകനുമായ പ്രഭുദേവയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഹിന്ദിയിൽ സിനിമകൾ സംവിധാനം ചെയ്തിരിക്കുന്ന പ്രഭുദേവ ഇതിനകം ബോളിവുഡിൽ പ്രശസ്തനാണെന്നത് ശ്രദ്ധേയമാണ്. പ്രഭു ദേവയും ഈ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്ന എന്നുള്ള വാർത്ത ഇപ്പോൾ ബോളിവുഡിലും, കോളിവുഡിലും വൈറലായി കൊണ്ടിരിക്കുകയാണ്.