Latest
ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍
05 May 2026 12:30 PM
‘തുടരും’ വന്‍ വിജയമായതിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹന്‍ലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വഴിപാടായി ചെമ്പില്‍ പൊതിഞ്ഞ വേലും മോഹന്‍ലാല്‍ സമര്‍പ്പിച്ചു.
ദക്ഷിണപഴനിയെന്നപേരില്‍ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്.