Latest
തമിഴിലെ മോഹന്‍ലാല്‍ ഫാന്‍ ബോയ്‌സ്... തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂര്യയും കാര്‍ത്തിയും
05 May 2026 12:30 PM
തമിഴകത്തും ‘തുടരും’ തരംഗം കുറിച്ചതോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് സൂര്യയും കാര്‍ത്തിയും. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി കുറിച്ചു.
തുടരും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.