Monday, 27 July 2026 | 08:33 PM

Latest

'ഇല്യൂമിനാറ്റി'ക്ക് ചുവടുവെച്ച് മോഹൻലാൽ; 66-ാം വയസിലും സ്റ്റേജിൽ തീപാറി; വൈറലായി യൂറോപ്പ് ഷോ വീഡിയോ

sreyas 27 June 2026 11:22 AM
'ഇല്യൂമിനാറ്റി'ക്ക് ചുവടുവെച്ച് മോഹൻലാൽ; 66-ാം വയസിലും സ്റ്റേജിൽ തീപാറി; വൈറലായി യൂറോപ്പ് ഷോ വീഡിയോ

Highlights

ജർമനിയിലെ ഷോയ്ക്ക് പിന്നാലെ ലണ്ടനിലും ഡബ്ലിനിലുമായി യൂറോപ്യൻ ടൂറിന്റെ ശേഷിക്കുന്ന പരിപാടികൾ അരങ്ങേറും.

സ്ക്രീനിൽ മാത്രമല്ല, ലൈവ് സ്റ്റേജിലും അതേ ആവേശവും ഊർജവും നിലനിർത്തുന്ന താരമാണ് മോഹൻലാൽ. യൂറോപ്യൻ ടൂറിന്റെ ഭാഗമായി ജർമനിയിൽ നടന്ന പരിപാടിക്കിടെ താരം നടത്തിയ നൃത്തപ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായെത്തിയ 'ആവേശം' സിനിമയിലെ ഹിറ്റ് ഗാനമായ 'ഇല്യൂമിനാറ്റി'യ്ക്ക് ചുവടുവെക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണുന്നത്. നടിമാരായ സ്വാസികയും സാനിയ ഇയ്യപ്പനും അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നുണ്ട്.

പ്രത്യേക ശ്രദ്ധ നേടുന്നത് മോഹൻലാലിന്റെ വേഷമാണ്. 'ആവേശ'ത്തിലെ രംഗണ്ണനെ ഓർമ്മിപ്പിക്കുന്ന വൈറ്റ് ആൻഡ് വൈറ്റ് ലുക്കിലാണ് താരം സ്റ്റേജിലെത്തിയത്. ഇതോടെ, "66-ാം വയസിലും പുതുതലമുറ താരങ്ങൾക്ക് വെല്ലുവിളിയാകുന്ന പ്രകടനം" എന്ന കുറിപ്പോടെയാണ് ആരാധകർ വീഡിയോ വ്യാപകമായി പങ്കുവെക്കുന്നത്.

'ആവേശ'ത്തിലെ രംഗണ്ണൻ കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന ചർച്ച നേരത്തേ സിനിമാപ്രേമികൾക്കിടയിൽ സജീവമായിരുന്നു. ആ വേഷത്തിൽ അദ്ദേഹത്തിന്റെ എഐ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അതേ ശൈലിയിലുള്ള വേഷവിധാനത്തിൽ മോഹൻലാലിനെ ഒരു പൊതുവേദിയിൽ കാണുന്നത് ഇതാദ്യമായാണ്.

ജർമനിയിലെ ഷോയ്ക്ക് പിന്നാലെ ലണ്ടനിലും ഡബ്ലിനിലുമായി യൂറോപ്യൻ ടൂറിന്റെ ശേഷിക്കുന്ന പരിപാടികൾ അരങ്ങേറും.