Wednesday, 29 July 2026 | 09:30 AM

Latest

ചിരഞ്ജീവിയുടെ ബ്രമ്മാൻഡ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും...

05 May 2026 12:30 PM
ചിരഞ്ജീവിയുടെ ബ്രമ്മാൻഡ തെലുങ്ക് ചിത്രത്തിൽ മോഹൻലാലും...

 

തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം  അനിൽ രവിപുടി സംവിധാനം ചെയ്തിരിക്കുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമയാണ്. അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന  ഈ ചിത്രത്തിന് ശേഷം, ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ  അഭിനയിക്കാൻ ചിരഞ്ജീവി തീയതികൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

  കെ.വി.എൻ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ തുടങ്ങുമെന്നും,   ഇതിൽ ഒരു പ്രധാന വേഷം ചെയ്യാൻ  മോഹൻലാൽ സമ്മതിച്ചിട്ടുണ്ട് എന്നുമുള്ള വാർത്തകളും  പുറത്തുവന്നിട്ടുണ്ട്.. ചിരഞ്ജീവിയും, മോഹൻലാലും അടുത്ത സുഹൃത്തുക്കളാണെങ്കിലും, അവർ ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. ഇത് ആദ്യമായാണ്. ഈ ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പവും, മോഹൻലാലിനൊപ്പവും അഭിനയിക്കാനുള്ള മറ്റുള്ള താരങ്ങളുടെയും, സാങ്കേതിക വിദഗ്ധരുടെയും തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ് എന്നും പറയപ്പെടുന്നുണ്ട്. 

ചിരഞ്ജീവി ഇതുവരെ  അഭിനയിച്ച എല്ലാ ചിത്രങ്ങളിലും വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് ഇത് ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊങ്കൽ കഴിഞ്ഞതും ഉണ്ടാകുമത്രേ!

Tags
chiranjeevi Mohanlal