Monday, 27 July 2026 | 08:31 PM

Latest

ബീച്ച് ലുക്കിൽ ഗ്ലാമർ തിളക്കം; മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ വൈറൽ

sreyas 04 July 2026 03:38 AM
ബീച്ച് ലുക്കിൽ ഗ്ലാമർ തിളക്കം; മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ വൈറൽ

Highlights

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സജീവ സാന്നിധ്യമാണ് താരം

നടി മാളവിക മോഹനൻ പങ്കുവെച്ച പുതിയ ബീച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആരാധകരും സിനിമാ മേഖലയിലെ സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ അഭിനന്ദന കമന്റുകളുമായി എത്തുന്നത്.

മലയാളത്തിൽ മാളവികയുടെ ഏറ്റവും പുതിയ റിലീസ് മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂർവം' എന്ന ചിത്രമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സജീവ സാന്നിധ്യമാണ് താരം. പ്രശസ്ത ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളായ മാളവിക, വിവിധ ഭാഷകളിലെ ശ്രദ്ധേയ പ്രോജക്ടുകളുമായി മുന്നേറുകയാണ്.

പ്രഭാസ് നായകനായ 'രാജാ സാബ്' ആണ് മാളവികയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കാർത്തി നായകനാകുന്ന 'സർദാർ 2', 'പോക്കറ്റ് നോവൽ' എന്നിവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ.