'ചുരാകെ ദിൽ മേരാ'യ്ക്ക് ചുവടുവച്ച് നടി കൃഷ്ണപ്രഭ; നീല സാരിയിലെ ഡാൻസ് വീഡിയോ ശ്രദ്ധ നേടുന്നു
Highlights
അഭിനയത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും മികവ് തെളിയിച്ച കലാകാരിയാണ് കൃഷ്ണപ്രഭ.
ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളിലൊന്നായ 'ചുരാകെ ദിൽ മേരാ'യ്ക്ക് മനോഹരമായ നൃത്തവുമായി നടി കൃഷ്ണപ്രഭ. നീല നിറത്തിലുള്ള ഷിഫോൺ സാരിയും സ്നീക്കേഴ്സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. കൃഷ്ണപ്രഭയുടെ ചുവടുകളും വ്യത്യസ്തമായ വേഷവും ഏറെ ശ്രദ്ധ നേടിയപ്പോൾ, മുഖത്ത് കുറച്ചുകൂടി പുഞ്ചിരി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന തരത്തിലുള്ള അഭിപ്രായങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.
'മെൻ ഖിലാഡി, തു അനാരി' എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് കുമാർ സാനുവും അൽക്ക യാഗ്നിക്കുമാണ്. അക്ഷയ് കുമാറും ശിൽപ ഷെട്ടിയുമാണ് ഗാനരംഗത്തിൽ എത്തിയത്.
അഭിനയത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും മികവ് തെളിയിച്ച കലാകാരിയാണ് കൃഷ്ണപ്രഭ. മൂന്നാം വയസ്സുമുതൽ സംഗീതവും നൃത്തവും അഭ്യസിച്ചുവരുന്ന താരം ഇന്നും പരിശീലനവും വേദി അവതരണങ്ങളും സജീവമായി തുടരുന്നു. നിരവധി സംഗീതപരിപാടികളിലും കച്ചേരികളിലും പങ്കെടുത്തിട്ടുള്ള കൃഷ്ണപ്രഭ, അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 3 എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.