Sunday, 20 September 2026 | 05:46 PM

Latest

താലി കയ്യിലെടുത്ത് കരഞ്ഞ് വരൻ; അവന്തികയുടെ വിവാഹദൃശ്യങ്ങൾ വൈറൽ

sreyas 29 June 2026 05:01 AM
താലി കയ്യിലെടുത്ത് കരഞ്ഞ് വരൻ; അവന്തികയുടെ വിവാഹദൃശ്യങ്ങൾ വൈറൽ

Highlights

മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ ശ്രാവൺ ശ്രീനിവാസും അവന്തികയും ഏറെനാളായി പ്രണയത്തിലായിരുന്നു. 

നടി ഖുശ്ബു സുന്ദറിന്റെ മകൾ അവന്തികയുടെ വിവാഹം താരസമ്പന്നമായ ചടങ്ങായിJരുന്നു. ഗോവയിൽ നടന്ന വിവാഹത്തിൽ നടൻ ചിരഞ്ജീവി, അനിൽ കപൂർ തുടങ്ങി തമിഴ്-തെലുങ്ക് ചലച്ചിത്രലോകത്തെ പ്രമുഖർ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വിവാഹച്ചടങ്ങിലെ ഒരു വൈകാരിക നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സാധാരണയായി വധുവാണ് വികാരാധീനയാകാറുള്ളത്. എന്നാൽ ഇവിടെ താലി കൈയിൽ പിടിച്ച് കണ്ണീരൊഴുക്കിയത് വരനായ ശ്രാവൺ ശ്രീനിവാസായിരുന്നു. അതേസമയം, ചിരിച്ചുകൊണ്ട് താലി സ്വീകരിക്കാൻ തയ്യാറായി നിന്ന അവന്തികയുടെ മുഖവും ശ്രദ്ധേയമായി. അപൂർവമായ ഈ കാഴ്ചയെ കുറിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.

മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ ശ്രാവൺ ശ്രീനിവാസും അവന്തികയും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്.

മക്കൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും, വ്യക്തിജീവിതത്തിലോ സിനിമാജീവിതത്തിലോ അവർ തിരഞ്ഞെടുക്കുന്ന വഴികളെ താൻ എപ്പോഴും മാനിക്കാറുണ്ടെന്നും ഖുശ്ബു മുമ്പ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹദിനത്തിൽ ലളിതമായ വേഷത്തിലാണ് നവദമ്പതികൾ എത്തിയത്. 'ആരംഭം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് അവന്തിക വിവാഹജീവിതത്തിലേക്ക് കടന്നത്. തമിഴിൽ മറ്റൊരു ചിത്രത്തിലും അവന്തിക ഇതിനോടകം കരാർ ഒപ്പിട്ടിട്ടുണ്ട്.