Saturday, 01 August 2026 | 06:17 AM

Latest

തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കീർത്തി സുരേഷ്....

05 May 2026 12:30 PM
തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കീർത്തി സുരേഷ്....

 

തെലുങ്കിൽ 'രാജ വാരു റാണി കരു', 'റൗഡി ജനാർദൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രവി കിരൺ കോല അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്ത് ഇളംതലമുറ നായകനായ വിജയ് ദേവരകൊണ്ടയാണ്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടക്കൊപ്പം  നായകിയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണത്രെ!

നേരത്തെ കീർത്തി സുരേഷ് അഭിനയിച്ച് സൂപ്പർഹിറ്റായ തെലുങ്ക് ചിത്രമായ 'മഹാനടി'യിൽ  വിജയ് ദേവരകൊണ്ടയും അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമയിൽ ഇരുവരും ഒരുമിച്ചുള്ള ഒരു രംഗവും ഉണ്ടായിരുന്നില്ല. അതിനാൽ, ഈ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ ഇരുവരുടെയും ആരാധകരിൽ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്.

  വിജയ് ദേവരകൊണ്ട നായകനാകുന്ന ഈ ചിത്രം ഗ്രാമ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ആക്ഷൻ ഡ്രാമയായിട്ടാണത്രെ ഒരുങ്ങുന്നത്. അടുത്ത മാസം (ഒക്ടോബർ) ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. വിജയ് ദേവരകൊണ്ട അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'കിംഗ്ഡം' ആയിരുന്നു.

എന്നാൽ ഈ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയില്ല. അതേ സമയം ഈ വർഷം കീർത്തി സുരേഷ് അഭിനയിച്ച 'ഉപ്പു കപ്പുരംബു' എന്ന ചിത്രം നേരിട്ട് ആമസോൺ പ്രൈം-ലാണ് റിലീസായത്. സംവിധായകൻ ഐ.വി.ശശിയുടെ മകൻ അനി ഐ.വി. ശശിയാണ് ഈ കോമഡി ഡ്രാമ സംവിധാനം ചെയ്തിരുന്നത്. ഈ ചിത്രത്തിനും ആരാധകർ മികച്ച പ്രതികരണം നൽകയില്ല.  ഇക്കാരണത്താൽ ഒരു ഹിറ്റ് ചിത്രം നൽകാനായി പ്രവർത്തിച്ചു വരികയാണ് കീർത്തി സുരേഷ്. വിവാഹത്തിന് ശേഷം വളരെ ശ്രദ്ധയോടെയാണ് കീർത്തിസുരേഷ് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

Tags
keerthy suresh vijay devarakonda