Wednesday, 29 July 2026 | 08:19 PM

Latest

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ കാർത്തി...

05 May 2026 12:30 PM
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ കാർത്തി...


മിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'സർദാർ' രണ്ടാം ഭാഗം,  'വാത്തിയാരെ', 'മാർഷൽ' എന്നിവയാണ്. ഇതിൽ 'സർദാർ' രണ്ടാം ഭാഗം അടുത്ത് തന്നെ റിലീസാകാൻ ഒരുങ്ങി വരികയാണ്. 'ഠാണാകാരൻ' എന്ന ചിത്രം സംവിധാനം ചെയ്ത തമിഴ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'മാർഷൽ'. ഇതിന്റെ  ഷൂട്ടിങ്ങ് ഇപ്പോൾ നടന്നു വരികയാണ്. ഈ ചിത്രങ്ങൾക്ക് ശേഷം  ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൈതി'യുടെ രണ്ടാം ഭാഗത്തിലും  കാർത്തി അഭിനയിക്കും എന്നുള്ളതാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

 ഈ സാഹചര്യത്തിലാണ് കാർത്തി അഭിനയിക്കാനിരിക്കുന്ന മറ്റൊരു ചിത്രം കുറിച്ചുള്ള വാർത്ത  കോളിവുഡിൽ പുറത്തുവന്നു വൈറാലായിക്കൊണ്ടിരിക്കുന്നത്. അതായത് മോഹൻലാലിനെ നായകനാക്കി  'തുടരും' എന്ന മലയാള സൂപ്പർഹിറ്റ്  ചിത്രം സംവിധാനം ചെയ്ത തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും കാർത്തി കമ്മിറ്റായിട്ടുണ്ടെന്നുള്ളതാണ് ആ വാർത്ത. കുടുബ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു കഥയെ ആസ്പദമാക്കിയാണ് കാർത്തിയെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്.

Tags
karthi Tharun Moorthy