Friday, 22 May 2026 | 04:29 PM

Latest

കല്യാണമരം

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
കല്യാണമരം


മറിയം സിനിമയുടെ ബാനറിൽ സജി കെ. ഏലിയാസ് ആദ്യമായി നിർമ്മിക്കുന്ന കല്യാണമരം എന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ മുളന്തുരുത്തിയിലെ മറിയം ടവർ ഹോട്ടലിൽ വച്ച് മംഗളകരമായി നടന്നു. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് നായകൻ.
 പൂജ ചടങ്ങിൽ മലയാള സിനിമയിലെയും കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെയും പ്രമുഖരായ നിരവധി പേർ പങ്കെടുത്തു. മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ദേവനന്ദ ജിബിൻ ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.മീര വസുദേവ്, മനോജ്. കെ. യു, പ്രശാന്ത് മുരളി, നോബി, മഞ്ജു വിജീഷ്, സഞ്ജു നെടുംകുന്നേൽ തുടങ്ങിയവർ അഭിനയിക്കുന്നു.
 വിദ്യ രാജേഷിന്‍റെ കഥയ്ക്ക് സംവിധായകൻ തന്നെ തിരക്കഥ രചിക്കുന്നു. സംഭാഷണം പ്രദീപ്. കെ നായർ, ഛായാഗ്രഹണം രജീഷ് രാമൻ, ഗാനരചന സന്തോഷ് വര്‍മ്മ, സംഗീതം അജയ് ജോസഫ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, കലാസംവിധാനം സാബു റാം, എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണൻ, വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാട്, സ്റ്റിൽസ് -ഗിരിശങ്കർ,  പബ്ലിസിറ്റി ഡിസൈനർ ജിസൺ പോൾ,  പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര,  പി.ആര്‍.ഓ- പി.ആര്‍. സുമേരൻ.
 നവംബർ 5 മുതൽ മുളന്തുരുത്തിയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കും..