Monday, 27 July 2026 | 03:40 AM

Latest

'കാതൽ' സന്ധ്യ വീണ്ടും സിനിമയിലേക്ക്

05 May 2026 12:30 PM
'കാതൽ' സന്ധ്യ വീണ്ടും സിനിമയിലേക്ക്

  
മിഴിൽ 2004-ൽ പുറത്തിറങ്ങിയ 'കാതൽ' എന്ന ചിത്രത്തിലൂടെയാണ് മലയാളി നടിയായ സന്ധ്യ  തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വൻ വിജയമായിരുന്നു. ഇതിനെ തുടർന്ന് സന്ധ്യ തമിഴിന് പുറമെ ഒരുപാട്  മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും  അഭിനയിച്ചു. അതിന് ശേഷം   2015-ൽ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്ന ചന്ദ്രശേഖരനെ സന്ധ്യ വിവാഹം കഴിച്ചു. 

ഈ  ദമ്പതികൾക്ക് കുട്ടികളും പിറന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സന്ധ്യ 10 വർഷത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി, ഇപ്പോൾ 'മനസെല്ലാം' എന്ന  വെബ് സീരീസിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ ചെന്നൈയിൽ നടന്നു വരികയാണ്. ഇതിനെ തുടർന്ന് സന്ധ്യ സിനിമകളിലും അഭിനയിക്കാനിരിക്കുകയാണ്. 

അടുത്ത് തന്നെ  ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ സന്ധ്യ കരാറിലൊപ്പിടാൻ പോകുന്നു എന്നുള്ള വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 'കാതൽ' എന്ന തന്റെ ആദ്യ ചിത്രം മുഖേന തന്നെ ആരാധകരെ വളരെയധികം ആകർഷിച്ച ഒരു നടിയാണ് സന്ധ്യ എന്നുള്ളത് ശ്രദ്ധേയമാണ്.

Tags
kadhal sandhya