Tuesday, 28 July 2026 | 05:39 AM

Latest

വിജയ്സേതുപതി, പുരി ജഗന്നാഥ് ചിത്രത്തിന് ഹിന്ദി ടൈറ്റിൽ?

05 May 2026 12:30 PM
വിജയ്സേതുപതി, പുരി ജഗന്നാഥ് ചിത്രത്തിന് ഹിന്ദി ടൈറ്റിൽ?

 

തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായ വിജയ് സേതുപതി ഇപ്പോൾ തെലുങ്കിലെ പ്രശസ്ത സംവിധായകനായ  പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഒരു തെലുങ്ക് ചിത്രത്തിലും  അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വിജയസേതുപതിക്കൊപ്പം തബു, ദുനിയ വിജയ് തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് ആദ്യം 'പെക്കർ' എന്ന പേര് പരിഗണനയിൽ ഉണ്ടായിരുന്നു എന്നുള്ള  റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

എന്നാൽ ഇപ്പോൾ, 'ബിക്ഷാം ദേഹി' എന്ന ഹിന്ദി പേരാണ്  ചിത്രത്തിന് വെക്കുന്നത് എന്നുള്ളതാണ് പുതിയ വിവരങ്ങൾ.  'ബിക്ഷാം ദേഹി' എന്നാൽ തമിഴിൽ 'ഭിക്ഷാടനം' എന്നാണ് അർത്ഥമാക്കുന്നത്. തമിഴ് നാട്ടിൽ ഇടയ്ക്കിടെ ഹിന്ദി വിവാദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഈ ടൈറ്റിൽ സ്വീകാര്യമായിരിക്കുമോ എന്നുള്ള കാര്യം കുറിച്ച് ഇപ്പോൾ ഒന്നും പറയുവാൻ പറ്റുകയില്ല. ചിത്രത്തിന്റെ റിലീസ് സമയത്തിൽ മറ്റൊരു പേര് നൽകാനുള്ള സാധ്യത ഏറെയാണ്. അതിന്റെ  ഔദ്യോഗിക പ്രഖ്യാപനത്തിനായി നമുക്ക് കാത്തിരിക്കാം!

Tags
vijay sethupathi Puri Jagannadh