Friday, 22 May 2026 | 06:07 PM

Latest

'ധ്രുവനക്ഷത്രം' റിലീസ് ചെയ്യാനൊരുങ്ങി ഗൗതം വാസുദേവ് മേനോൻ...

05 May 2026 12:30 PM
'ധ്രുവനക്ഷത്രം' റിലീസ് ചെയ്യാനൊരുങ്ങി ഗൗതം വാസുദേവ് മേനോൻ...

 

തമിഴിൽ ഗൗതം വാസുദേവ് മേനോൻ, വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങി കുറച്ചുവർഷങ്ങളായി റിലീസാകാതെ മുടങ്ങി കിടക്കുന്ന ചിത്രമാണ് 'ധ്രുവനക്ഷത്രം'. ഹാരിസ് ജയരാജ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ വിക്രമിനൊപ്പം ഋതു വർമ്മ, പാർത്ഥിബൻ, സിമ്രാൻ, വിനായകൻ. രാധിക ശരത്കുമാർ, അർജുൻ ദാസ് തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.

ഒരുപാട് തവണ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും, ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം റിലീസാകാതെ മുടങ്ങി കിടക്കുകയായിരുന്നു.  എന്നാൽ ഇപ്പോൾ ഗൗതം വാസുദേവ് മേനോൻ വീണ്ടും ചിത്രം റിലീസ് ചെയ്യാൻ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായി ഈയിടെ ഈ ചിത്രം ഒരു നിക്ഷേപകനുവേണ്ടി ഗൗതം വാസുദേവ് മേനോൻ പ്രത്യേകമായി പ്രദർശിപ്പിക്കുകയും,  ചിത്രം കണ്ടതിനുശേഷം അദ്ദേഹം  തനിക്ക് ചിത്രം ഇഷ്ടപ്പെട്ടുവെന്നു പറയുകയും, ചിത്രത്തിന്റെ സാമ്പത്തികവും, നിയമപരവുമായ പ്രശ്നങ്ങൾ പരിഹരിച്ച് ചിത്രം റിലീസ് ചെയ്യാനുള്ള എല്ലാ സഹായവും ചെയ്യാം എന്ന് പറയുകയും ചെയ്തിട്ടുണ്ടത്രെ! ഇതിനെ തുടർന്ന് ഗൗതം വാസുദേവ് മേനോൻ 'ധ്രുവനക്ഷത്രം' റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്.

ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു കൊണ്ടിരിക്കുന്ന ഈ വാർത്തയോടൊപ്പം ഇനി ഗൗതം വാസുദേവ് മേനോൻ, 'ധ്രുവനക്ഷത്രം' റിലീസ് ചെയ്യാതെ  മറ്റ് സിനിമകളിൽ അഭിനയിക്കുകയോ, സംവിധാനം ചെയ്യുകയോ ചെയ്യില്ലെന്നുള്ള തീരുമാനവും എടുത്തിട്ടുണ്ടത്രെ! കാരണം അത്രത്തോളം വലിയ പ്രതീക്ഷകളോടെ, വലിയ ഒരു ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് 'ധ്രുവനക്ഷത്രം' എന്നതുതന്നെ!

Tags
Dhruva natchathiram gautham vasudev menon vikram