Friday, 31 July 2026 | 05:51 AM

Latest

കാന്താര 2–ലെ പ്രധാന നടന്‍ കുഴഞ്ഞു വീണു മരിച്ചതിന്‍റെ ഞെട്ടലും ദുരൂഹതയും സിനിമാപ്രവര്‍ത്തകര്‍

05 May 2026 12:30 PM
കാന്താര 2–ലെ  പ്രധാന നടന്‍ കുഴഞ്ഞു വീണു മരിച്ചതിന്‍റെ ഞെട്ടലും ദുരൂഹതയും സിനിമാപ്രവര്‍ത്തകര്‍

കാന്താര’ സിനിമയിലെ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒരാഴ്ചയ്ക്കിടെ കാന്താര 2 സിനിമയുടെ ഭാഗമായ രണ്ടു പേർ മരണമടഞ്ഞതിൽ ദുരൂഹതയും ഉയരുന്നുണ്ട്.

കാന്താര 2 അഭിനയിക്കാൻ പോയ വൈക്കം സ്വദേശിയായ കപിൽ സൗപർണിക നദിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചു. കൊല്ലൂരിലെ സൗപർണിക നദിയിൽ സഹപ്രവർത്തകരോടൊപ്പം കുളിക്കാനിറങ്ങിയ കപിലൻ മുങ്ങിത്താഴുകയായിരുന്നു. 
 

Tags
Kantara 2