Latest
സിനിമാ സംവിധായകൻ ആദം അയൂബിന് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം
Cinema desk
05 May 2026 12:30 PM
ബുക്ക് ഷെൽഫ് പബ്ലിക്കേഷൻസിന്റെ അഞ്ചാം വാർഷികാഘോഷം ദ്യുതി സീസൺ 2ലിറ്ററേച്ചർ ഫെസ്റ്റ് ഇക്കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ചു നടന്നു. എഴുത്തുകാരൻ വിഷ്ണു എം. സി. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുക്ക് ഷെൽഫ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ജിത്തു നായർ അധ്യക്ഷനായ വേദിയിൽ ചലച്ചിത്ര നടി മിസ്. ട്വിങ്കിൾ ജോബി എഴുത്തുകാരായ അരുൺ എഴുത്തച്ഛൻ സ്മിത ആർ. നായർ, ആദർശ് വി.ജി., നന്ദിനി ബി. നായർ തുടങ്ങിയവർ വിശിഷ്ട അതിഥികളായിരുന്നു.
പ്രസ്തുത ചടങ്ങിൽ വച്ച് ബുക്ക് ഷെൽഫ് രണ്ടാമത് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം സംവിധായകൻ ആദം അയൂബിനു നൽകി ആദരിച്ചു.അഞ്ചു പതിറ്റാണ്ടായി മലയാള ചലച്ചിത്ര സാഹിത്യ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് ആദം അയൂബ്.