സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ രണ്ട് നടിമാരും മേക്കപ്പ് ആർട്ടിസ്റ്റും
Highlights
രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്.
മുംബൈ: മുംബൈയിൽ സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ ശൃംഖല പൊലീസ് തകർത്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് നടിമാരെയും ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെയും അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
അറസ്റ്റിലായവരിൽ ഒരാൾ മറാഠി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത നടിയാണെന്നും, മറ്റൊരാൾ ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണെന്നും പൊലീസ് വ്യക്തമാക്കി. സിനിമാ മേഖലയിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മുംബൈയിലെ ഗിർഗാവ് മേഖലയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഹോട്ടൽ അധികൃതർക്ക് ഈ കേസുമായി ബന്ധമുണ്ടോയെന്നതും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.
രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.