Thursday, 30 July 2026 | 10:19 PM

Latest

രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്നറിയാമോ?

05 May 2026 12:30 PM
രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്നറിയാമോ?

തമിഴ് സിനിമയിലെ മുതിർന്ന നടന്മാരായ രജനികാന്തും, കമൽഹാസനും ഒരു ചിത്രത്തിൽ  ഒരുമിച്ച് അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നല്ലോ? ചെറുപ്പത്തിൽ ഇരുവരും കുറച്ച് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം, വ്യത്യസ്ത നായകന്മാരായി  40 വർഷത്തിലേറെയായി രണ്ടു പേരും തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 

ആദ്യം ലോഗേഷ് കനകരാജ് ആണ് രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ലോഗേഷ് കനകരാജ് പറഞ്ഞ കഥ രജിനികാന്തിന് പിടിക്കാത്ത കാരണത്തിനാൽ ലോകേഷ് ഈ പ്രോജെക്റ്റിൽ നിന്നും പിൻവാങ്ങുകയാണ് ഉണ്ടായത്. .        സംവിധായകൻ ലോകേഷ് കനകരാജ് അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ഇതിനെ തുടർന്ന് രജനി, കമൽ ഒന്നിക്കുന്ന  ചിത്രത്തിന്റെ സംവിധായകനെ തിരഞ്ഞെടുത്തതായുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നിലവിൽ 'ജയിലർ-2' സംവിധാനം ചെയ്തുവരുന്ന നെൽസൺ ആണ് രജനി, കമൽ ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ എന്നാണ്  പറയപ്പെടുന്നത്.  രജനികാന്തിനും, കമലിനും അദ്ദേഹം പറഞ്ഞ കഥ ഇഷ്ടപ്പെട്ടു എന്നും ചിത്രത്തിന്റെ പ്രഖ്യാപനത്തിനായുള്ള വീഡിയോ ചിത്രീകരണവും പുരോഗമിക്കുകയാണ് എന്നും ഒരു റിപ്പോർട്ടുണ്ട്. 

ഫെബ്രുവരിയിൽ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുമത്രേ! അതിനാൽ രജനികാന്തും, കമൽഹാസനും  ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം!

Tags
Rajanikanth kamalhassan