Sunday, 20 September 2026 | 06:29 PM

Latest

ആദ്യ വിജയം രേഖപ്പെടുത്തിയ 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രം...

05 May 2026 12:30 PM
ആദ്യ വിജയം രേഖപ്പെടുത്തിയ 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രം...


 
 തമിഴ് സിനിമയിൽ നിരവധി നിർമ്മാതാക്കളുടെ, സംവിധായകരുടെ, നടന്മാരുടെ മക്കൾ  പിൻഗാമി നടന്മാരായും, നടിമാരായും അഭിനയരംഗത്തേക്ക് വരാറുണ്ട്. എന്നാൽ  അവരിൽ എത്ര പേർ വിജയിക്കുന്നു എന്നതാണ് ചോദ്യം. 

അങ്ങിനെ ഈയടുത്ത കാലത്ത് അഭിനയരംഗത്തേക്ക് വന്ന ഒരാളാണ്   'ചിയാൻ'  വിക്രമിന്റെ മകൻ ധ്രുവ് വിക്രം. 'വർമ്മ' എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് നായകനായി അരങ്ങേറ്റം കുറിച്ചത്. വിക്രമിന് വഴിത്തിരിവ് നൽകിയ 'സേതു' എന്ന ചിത്രം സംവിധാനം ചെയ്ത ബാലയാണ്  ഈ ചിത്രം സംവിധാനം ചെയ്തത്.  തെലുങ്കിൽ സൂപ്പർ ഹിറ്റായ  'അർജുൻ റെഡ്ഡി'യുടെ റീമേക്കായിരുന്നു ഈ ചിത്രം. എന്നിരുന്നാലും, ചിത്രം പൂർത്തിയായ ശേഷം, 'ഒറിജിനൽ' ചിത്രം പോലെയല്ല ഇതെന്ന് പറഞ്ഞ് വിക്രമും, ബാലയും തമ്മിൽ സംഘർഷമുണ്ടായി. 

അതിനാൽ ഈ ചിത്രം മാറ്റിവച്ചു. പിന്നീട് ഗിരീഷയ്യയുടെ സംവിധാനത്തിൽ  'ആദിത്യ വർമ്മ' എന്ന പേരിൽ വീണ്ടും റീമേക്കാകി പുറത്തിറക്കി. എന്നാൽ  ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.  പിന്നീട്, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാൻ' എന്ന സിനിമയിൽ ധ്രുവ് തന്റെ  അച്ഛൻ വിക്രമിനൊപ്പം അഭിനയിച്ചു. നേരിട്ട് ഒടിടിയിൽ റിലീസായ ഈ ചിത്രത്തിന് ഒരു പരിധിവരെ മാത്രമേ സ്വീകാര്യത ലഭിക്കുകയുണ്ടായുള്ളൂ. 'മഹാൻ' എന്ന സിനിമക്ക് ശേഷം ധ്രുവ് വിക്രം അഭിനയിച്ച ചിത്രമാണ് 'ബൈസൺ'. തമിഴിൽ  വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രം ദീപാവലിയോടനുബന്ധിച്ച് ഈ മാസം 17-ന് റിലീസായി.

ധ്രുവ് വിക്രം സോളോ ഹീറോ ആയി അഭിനയിച്ച ഈ ചിത്രം ആരാധകരുടെയും, വിമർശകരുടെയും പ്രശംസ നേടി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 50 കോടിയിലധികം കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് കോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ വിജയം രേഖപ്പെടുത്തിയ സന്തോഷത്തിലാണ് ധ്രുവ് വിക്രം!

Tags
dhruv vikram Chiyaan Vikram bison