Sunday, 20 September 2026 | 05:48 PM

Latest

"ഗുണ്ടയായിട്ട് ഞങ്ങൾക്ക് തോന്നുന്നില്ല..അദ്ദേഹം ഞങ്ങൾക്ക് വലിയ മനുഷ്യനാണ്...സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്..."ധർമ്മജൻ ബോൾഗാട്ടി

05 May 2026 12:30 PM
"ഗുണ്ടയായിട്ട് ഞങ്ങൾക്ക് തോന്നുന്നില്ല..അദ്ദേഹം ഞങ്ങൾക്ക് വലിയ മനുഷ്യനാണ്...സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്..."ധർമ്മജൻ ബോൾഗാട്ടി

മോഹൻലാലിന് റൗഡി ഇമേജ് ആണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനെ വെച്ചു സിനിമകൾ ചെയ്യാത്തത് എന്നും അടൂർ ഗോപാലകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തെ വിമർശിച്ച് നടൻ രംഗത്തെ എത്തിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി.

മോഹൻലാൽ എന്ന നടൻ തങ്ങൾക്ക് വലിയ ആളാണ് എന്നും അടൂർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഗുണ്ടയായി കാണുന്നത് എന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ഇക്കാര്യങ്ങൾ തുറന്നടിച്ചത്.

ധർമ്മജൻ ബോൾഗാട്ടിയുടെ വാക്കുകൾ:

'അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി പി ബാലഗോപാലൻ എം എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.

അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്...അടൂർ ഗോപാലകൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:

"മോഹൻലാലിന് നല്ലവനായ റൗഡി എന്നൊരു ഇമേജ് ആണ് ഉള്ളത്. നല്ലവനായ റൗഡി എന്ന് പറയുന്നത് എങ്ങനെയാണ് റൗഡി റൗഡി തന്നെയാണ് അതിൽ നല്ലതും മോശവും ഇല്ല എന്നാണ്. റൗഡി എന്ന ഇമേജ് ഉള്ളതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെ വെച്ചു സിനിമകൾ ചെയ്യാത്തത് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. മോഹൻലാൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ടാകാം പക്ഷേ എൻ്റെ മനസ്സിൽ ഉറച്ചു പോയതാണ്. ആ റൗഡി ഇമേജ് അതിനി മാറ്റാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
Adoor Gopalakrishnan Dharmajan Bolgatty Mohanlal