Sunday, 20 September 2026 | 10:49 PM

Latest

'96' സംവിധായകനുമായി 'ചിയാൻ' വിക്രം...

05 May 2026 12:30 PM
'96' സംവിധായകനുമായി 'ചിയാൻ' വിക്രം...

 

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ  'ചിയാൻ' വിക്രം അഭിനയിച്ച് ഈയിടെ റിലീസായ 'തങ്കലാൻ', 'വീര ധീര സൂരൻ' എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രശംസകൾ നേടിയെങ്കിലും, ബോക്സ് ഓഫീസ്‌ കളക്ഷനിൽ വൻ പരാജയമായിരുന്നു. അതിനാൽ ഒരു സൂപ്പർ ഹിറ്റിന് വേണ്ടി കാത്തിരിക്കുകയാണ് വിക്രം. യോഗി ബാബു നായകനായി വന്നു സൂപ്പർഹിറ്റായ 'മണ്ടേല' എന്ന ചിത്രം സംവിധാനം ചെയ്ത മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന തന്റെ 63-ാമത്തെ ചിത്രത്തിലാണ് വിക്രം അടുത്ത്  അഭിനയിക്കാനിരിക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തുതന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഈ സാഹചര്യത്തിലാണ് വിക്രം മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനും     കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. വിജയ് സേതുപതിയും, തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ '96', കാർത്തിയും, അരവിന്ദസാമിയും ഒന്നിച്ചഭിനയിച്ച 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേംകുമാർ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം നായകനാകുന്നത്.

തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'വേൽസ് ഫിലിം ഇന്റർനാഷണ'ലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എന്നാൽ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന വിക്രമിന്റെ 63-ാമത്തെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമേ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയുള്ളൂവത്രേ! ബിഗ് ബഡ്ജറ്റിൽ  വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നുണ്ട്.  .

Tags
Chiyaan Vikram 96 Meiyazhagan Premkumar vikram