വിജയ്–തൃഷ പിറന്നാൾ ആഘോഷത്തിൽ വൈറലായി കേക്കുകളും; തിരാമിസു ചെന്നൈയിലെത്തിച്ചത് വിമാനമാർഗം
Highlights
സ്ട്രോബെറി വൈറ്റ് ചോക്ലേറ്റ്, മാംഗോ, തിരാമിസു എന്നീ ഫ്ളേവറുകളിലുള്ള കേക്കുകളാണ് ആഘോഷത്തിനായി തെരഞ്ഞെടുത്തത്.
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ 52-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനിടെ, ആഘോഷത്തിനായി നടി തൃഷ ഒരുക്കിയ കേക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച. പിറന്നാൾ ദിനത്തിൽ ആശംസകൾ വൈകിയെത്തിയതിനെ തുടർന്ന് നടി തൃഷയെ ചുറ്റിപ്പറ്റി ഉയർന്ന ചർച്ചകൾക്കും പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്.
വിജയ്ക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കാൻ ഒരുങ്ങുന്ന ചിത്രങ്ങളായിരുന്നു തൃഷ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ മൂന്ന് വ്യത്യസ്ത ഫ്ളേവറുകളിലുള്ള അഞ്ച് കേക്കുകളാണ് ശ്രദ്ധ നേടിയത്. സ്ട്രോബെറി വൈറ്റ് ചോക്ലേറ്റ്, മാംഗോ, തിരാമിസു എന്നീ ഫ്ളേവറുകളിലുള്ള കേക്കുകളാണ് ആഘോഷത്തിനായി തെരഞ്ഞെടുത്തത്.
ഇവയിൽ ഏറ്റവും വലിയ സ്ട്രോബെറി വൈറ്റ് ചോക്ലേറ്റ് കേക്ക് ചെന്നൈയിലെ 'ദി ഷെഫ് ഹൗസ് ബേക്കർ' എന്ന സ്ഥാപനത്തിൽ നിന്നാണ് എത്തിച്ചത്. മാംഗോ കേക്ക് 'സ്റ്റബോൺ ബേക്കർ' എന്ന ബേക്കറിയിൽ നിന്നുമാണ്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം സ്റ്റബോൺ ബേക്കറിയും തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ആരാധകരുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചുപറ്റിയത് തിരാമിസു ഡെസേർട്ടാണ്. പ്രശസ്ത കഫേ ശൃംഖലയായ 'കോൺസു'വിൽ നിന്നാണ് ഇത് വാങ്ങിയതെന്നാണ് വിവരം. എന്നാൽ കോൺസുവിന് ചെന്നൈയിൽ ശാഖകളില്ല. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ മാത്രമാണ് സ്ഥാപനത്തിന്റെ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.
ഇതോടെയാണ് വിജയിക്കായി ഈ പ്രത്യേക തിരാമിസു വിമാനമാർഗം ചെന്നൈയിലെത്തിച്ചതാകാമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും വിജയിയുടെ പിറന്നാൾ ആഘോഷത്തോടൊപ്പം ഈ പ്രത്യേക കേക്കുകളും സോഷ്യൽ മീഡിയയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്.