ചേട്ടൻ എന്തിനാണ് പൂക്കിയാകുന്നത്?
Highlights
ജെൻ സി. എത്ര വയസ് മുതൽ എത്ര വയസു വരെയാണ് ?
ബൈജു സന്തോഷിന്റെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ പരാമർശങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്ത 'ഉയിർ' എന്ന ചിത്രമാണ് ബൈജുവിന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെയാണ് ജെൻ സിയെക്കുറിച്ചുള്ള ബൈജുവിന്റെ രസകരമായ പ്രതികരണം. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
"ജെൻ സി ഏത് പ്രായം വരെയാണെന്ന് എനിക്ക് അറിയില്ല," എന്ന് പറഞ്ഞ താരം, "പൂക്കി എന്നത് മോശം വാക്കാണോ?" എന്നും അവതാരകരോട് കൗതുകത്തോടെ ചോദിച്ചു. ബൈജുവിനൊപ്പം 'ഉയിർ' സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി മേനോനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
"ഏത് പ്രായം വരെയാണ് ഈ ജെൻ സി. ജെൻ സി എത്ര പ്രായം വരെയാണ്, എനിക്കറിയില്ല. പുതിയ വാക്കാണ് ജെൻ സി. എത്ര വയസ് മുതൽ എത്ര വയസു വരെയാണ് ?".- ബൈജു ചോദിച്ചു. ജെൻ ആൽഫ ചെറിയ കുട്ടികളാണ് എന്ന് ശ്രുതി പറഞ്ഞു. ഉടനെ തന്നെ പൂക്കി എന്താണെന്ന് ബൈജു ചോദിക്കുന്നു.
ഞാൻ പൂക്കിയാണോ എന്നും ബൈജു ചോദിക്കുന്നുണ്ട്. "നമ്മുടെ മുഖ്യമന്ത്രിയെ പൂക്കി എന്നാണല്ലോ വിളിക്കുന്നത്". - ബൈജു വീണ്ടും ചോദിച്ചു. "ചേട്ടൻ എന്തിനാണ് പൂക്കിയാകുന്നത്. മലയാള സിനിമയിൽ ഇങ്ങനെ തിളങ്ങി നിൽക്കുന്ന ആൾ എന്തിനാണിപ്പോൾ പൂക്കിയാകുന്നതെന്ന്" ശ്രുതി തിരിച്ചു ചോദിച്ചു. "പൂക്കി മോശം ആണോ ?." എന്നായി ബൈജുവിന്റെ അടുത്ത ചോദ്യം. - എന്തായാലും അഭിമുഖത്തിലെ ബൈജുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.