Saturday, 25 July 2026 | 11:42 PM

Top News

'ബാഹുബലി 3 വരുന്നുവെന്ന് റാണ ദഗുബാട്ടി, ഉറപ്പിച്ച് പ്രഭാസും

Admin 26 June 2026 10:04 AM
'ബാഹുബലി 3 വരുന്നുവെന്ന്  റാണ ദഗുബാട്ടി, ഉറപ്പിച്ച് പ്രഭാസും

Highlights

ബാഹുബലി അഭിനേതാക്കളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക എന്നിവരാണ് മൂന്നാം ഭാഗത്തേക്കുറിച്ച് സൂചന നല്‍കിയത്. നെറ്റ്ഫ്‌ളിക്‌സിന്റെ 'ബാഹുബലി: ദി ടോര്‍ച്ച്‌ബേറര്‍' എന്ന ഡോക്യുമെന്ററിയിലാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. ബാഹുബലിയുടെ മൂന്നാം വരവിനെക്കുറിച്ചാണ് മൂന്നു പേരും സംസാരിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകത്തിന്റെ തന്നെ വിധി മാറ്റി എഴുതിയ ചിത്രമാണ് എസ്.എസ്. രാജമൗലിയുടെ ബാഹുബലി. രണ്ട് ഭാഗമായി എത്തിയ ചിത്രം ആഗോളതലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധനേടി. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്നാണ് സൂചനകള്‍.

ബാഹുബലി അഭിനേതാക്കളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക എന്നിവരാണ് മൂന്നാം ഭാഗത്തേക്കുറിച്ച് സൂചന നല്‍കിയത്. നെറ്റ്ഫ്‌ളിക്‌സിന്റെ 'ബാഹുബലി: ദി ടോര്‍ച്ച്‌ബേറര്‍' എന്ന ഡോക്യുമെന്ററിയിലാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. ബാഹുബലിയുടെ മൂന്നാം വരവിനെക്കുറിച്ചാണ് മൂന്നു പേരും സംസാരിക്കുന്നത്.

മുമ്പും ബാഹുബലിയുടെ മൂന്നാം ഭാഗമുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ എസ്എസ് രാജമൗലിയും താരങ്ങളുമെല്ലാം മറ്റ് പല സിനിമകളുടേയും തിരക്കുകളിലായിരുന്നു. നിലവില്‍ മഹേഷ് ബാബു നായകനായ വാരണാസി എന്ന വമ്പന്‍ സിനിമയുടെ തിരക്കിലാണ് രാജമൗലി.

Tags
baahubali 3