Wednesday, 29 July 2026 | 08:24 AM

Latest

തമിഴിൽ മറ്റൊരു നായകനൊപ്പവും അനശ്വര രാജൻ...

05 May 2026 12:30 PM
തമിഴിൽ മറ്റൊരു നായകനൊപ്പവും അനശ്വര രാജൻ...

 

 ലയാള സിനിമയിലെ ഇപ്പോഴത്തെ യുവ നടിമാരിൽ ഒരാളായ അനശ്വര രാജനും തമിഴ് സിനിമയിൽ  പ്രവേശിക്കാനിരിക്കുകയാണ് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന '7g റെയിൻബോ കോളനി'യുടെ രണ്ടാം ഭാഗത്തിലാണ് അനശ്വര രാജൻ തമിഴിൽ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ രവി കൃഷ്ണയാണ് നായകനായി അഭിനയിക്കുന്നത്. തമിഴിലും, തെലുങ്കിലുമായി ഒരുങ്ങിവരുന്ന ഈ ചിത്രത്തിൽ ജയറാമും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റ ചിത്രീകരണം നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് അനശ്വര രാജന് മറ്റൊരു തമിഴ് സിനിമയിലും അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്.
        
തമിഴിലെ തിരക്കേറിയ യുവ നടനായ ഹരീഷ് കല്യാണിനൊപ്പമാണ് അനശ്വര രാജൻ അടുത്ത് നായകിയായി അഭിനയിക്കാനിരിക്കുന്നത്, 'അന്ധകാരം' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്‌നരാജനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  'പാഷൻ  സ്റ്റുഡിയോ'സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ  കഥകൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടനാണ് ഹരീഷ് കല്യാൺ എന്നുള്ളത് ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്.    

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കെ, മലയാള നടി അനശ്വര രാജൻ ചിത്രത്തിൽ നായികയായി ഒപ്പുവെച്ചതായി റിപ്പോർട്ട്. '7G റെയിൻബോ കോളനി 2' എന്ന തമിഴ് ചിത്രത്തിലും അവർ അഭിനയിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Tags
harish kalyan ravi krishna 7/G Rainbow colony 2 Anaswara Rajan