Sunday, 26 July 2026 | 01:16 AM

Latest

ലോഗേഷ് കനകരാജ് ചിത്രത്തില്‍ നായകനായി ആമിർഖാൻ...

05 May 2026 12:30 PM
ലോഗേഷ് കനകരാജ് ചിത്രത്തില്‍ നായകനായി ആമിർഖാൻ...

 

 'മാനഗരം' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലോഗേഷ് കനകരാജ്  അതിനു ശേഷം 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം .ചെയ്തു. ഈ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുകയും ചെയ്തു. ഇതിനെ തുടർന്ന്  ആരാധകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ലോഗേഷ് കനകരാജ് ഇപ്പോൾ രജനികാന്ത് നായകനാകുന്ന 'കൂലി' എന്ന ചിത്രമാണ് സംവിധാനം ചെയ്തുവരുന്നത്. വമ്പൻ പ്രതീക്ഷകളോടെ ഒരുങ്ങി വരുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് പ്രദർശനത്തിനെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ ചിത്രത്തിൽ രജിനിക്കൊപ്പം നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ, ഉപേന്ദ്ര, സൗബിൻ സാഹിർ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. അതോടൊപ്പം ഈ ചിത്രത്തിൽ  പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ ഒരു പ്രത്യേക വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള റിപ്പോർട്ടും ഇതിനകം  പുറത്തുവന്നിട്ടുണ്ട്. 

അതേ സമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഒരു സൂപ്പർഹീറോ ചിത്രത്തിൽ ആമിർ ഖാൻ നായകനാകുമെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു. അതായത്, സൂര്യയെ നായകനാക്കി ലോഗേഷ് കനകരാജ് 'ഇരുമ്പുക്കൈ മായാവി' എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്യാനിരിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഈ കഥയിലാണ്  ആമിർ ഖാൻ അഭിനയിക്കാനിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ആമിർ ഖാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ "ഞാനും ലോഗേഷ് കനകരാജും ഒരു സിനിമയിൽ പ്രവർത്തിക്കാൻ പോകുന്നു. അത് വലിയ ബജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർ ഹീറോ ആക്ഷൻ ചിത്രമായിരിക്കും. ലോഗേഷ് കനകരാജ് 'കൈതി'യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്തതിന് ശേഷം ഈ ചിത്രം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതായത് 2026 അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി 2027-ൽ പ്രദർശനത്തിനെത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്'' എന്ന് പറഞ്ഞിരിക്കുന്നത്. 

അതിനാൽ ലോഗേഷ് കനകരാജ്, ആമിർഖാൻ കൂട്ടുകെട്ടിൽ ഒരു ബ്രമ്മാണ്ട  ചിത്രം  ഒരുങ്ങും എന്നുള്ള കാര്യം ഉറപ്പായി! എന്നാൽ ഈ ചിത്രം 'ഇരുമ്പുക്കൈ മായാവി' കഥയാണോ എന്നുള്ള കാര്യം കുറിച്ച് വ്യക്തതയില്ല. ഇത് സംബന്ധമായുള്ള വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം!

Tags
Lokesh kanagaraj Aamir Khan