Sunday, 20 September 2026 | 03:38 PM

Top News

സൂര്യ, ജിത്തുമാധവൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ?

Admin 10 September 2026 05:36 AM
സൂര്യ, ജിത്തുമാധവൻ  കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ?

Highlights

തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് ഈയിടെ റിലീസായ 'കറുപ്പ്', 'വിശ്വനാഥ് അൻഡ് സൺസ്' എന്നീ രണ്ടു ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു. ഈ സിനിമകളെ തുടർന്ന് സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന  ചിത്രം മലയാളി സംവിധായകനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്നതാണ്.

 

തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് ഈയിടെ റിലീസായ 'കറുപ്പ്', 'വിശ്വനാഥ് അൻഡ് സൺസ്' എന്നീ രണ്ടു ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു. ഈ സിനിമകളെ തുടർന്ന് സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന  ചിത്രം മലയാളി സംവിധായകനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്നതാണ്. പേരിടാതെ ചിത്രീകരണം നടന്നുവന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ - ഫസ്റ്റ് ലുക്ക് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 'സീൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്. 

ഇത് സൂര്യയുടെ 47-ാമത്തെ സിനിമയാണ്. നസ്രിയയാണ് നായികയായി അഭിനയിക്കുന്നത്. സൂര്യയുടെ സ്വന്ത ബാനറായ  'ഴകരം സ്റ്റുഡിയോസ്' നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ അവസാനഘട്ട ജോലികൾ തീവ്രമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ച് നവംബർ 6ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിൽ സൂര്യ ഒരു പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ടെന്നാണ്  റിപ്പോർട്ട്. സുശിൻ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ പുറത്തുവന്നു  സൂപ്പർഹിറ്റായ 'ആവേശം' എന്ന സിനിമക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും, ജിത്തു മാധവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധക ശ്രദ്ധ നേടിയിരിക്കുന്നു ചിത്രമാണ് ഇത്.

Tags
suriya sivakumar jithu madhavan SCENE Nazriya Nazim Naslen Sushin Shyam Jithu Madhavan