ലാ ലിഗയിലെ ആവേശം ഇനി മലയാളത്തിലേക്ക്; ടൊവിനോയും നസ്രിയയും ഒന്നിക്കുന്ന 'എൽ ക്ലാസികോ'യിൽ വൻ താരനിര!
Highlights
ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വെച്ച് നടന്ന റയൽ മാഡ്രിഡ് - ബാഴ്‌സലോണ 'എൽ ക്ലാസികോ' മത്സരത്തിന്റെ കിക്ക്-ഓഫിനൊപ്പം സ്റ്റേഡിയത്തിലെ കാണികൾക്കൊപ്പമിരുന്നാണ് ടൊവിനോയും നസ്രിയയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്.
ടൊവിനോ തോമസും നസ്രിയ നസീമും ഒപ്പം പ്രശസ്ത സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന 'ഗ്രാസ്യാസ് എൽ ക്ലാസികോ' എന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷംല ഹംസ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പ്രശസ്ത താരം ബേബി ജീനും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലുണ്ട്.
നീരജ് മാധവ്, ജിനു ജോസഫ്, ഗോകുലൻ, ശിവഹരിഹരൻ തുടങ്ങിയ വലിയൊരു താരനിര തന്നെയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം പൂർത്തിയാകുമെന്നാണ് വിവരം. ചിത്രം വരും ഒക്ടോബറിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വെച്ച് നടന്ന റയൽ മാഡ്രിഡ് - ബാഴ്‌സലോണ 'എൽ ക്ലാസികോ' മത്സരത്തിന്റെ കിക്ക്-ഓഫിനൊപ്പം സ്റ്റേഡിയത്തിലെ കാണികൾക്കൊപ്പമിരുന്നാണ് ടൊവിനോയും നസ്രിയയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. സ്പാനിഷ് ലാ ലിഗയിൽ കിരീടം നിർണ്ണയിക്കുന്ന എൽ ക്ലാസികോ പോരാട്ടത്തിന്റെ കിക്ക്-ഓഫ് സമയത്ത് ഒരു മലയാള സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
അണിയറപ്രവർത്തകർ:
ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും 'കെ.എൽ 10 പത്ത്' എന്ന ചിത്രത്തിന്റെ സംവിധായകനുമായ മുഹ്സിൻ പരാരിയും, 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സജിൻ അലി, അബ്ബാസ് തിരുനാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു തണ്ടശ്ശേരി
എഡിറ്റർ: ബ്ലെസ് തോമസ്
ക്രിയേറ്റീവ് ഡയറക്ടർ: ഹർഷാദ് അലി
വസ്ത്രാലങ്കാരം: മഷർ ഹംസ
മേക്കപ്പ്: റോണക്സ് സേവ്യർ