'അമ്മ'യിൽ നിന്ന് രാജിവച്ചവരെ തിരിച്ചെത്തിക്കും... -രമേഷ് പിഷാരടി
Highlights
താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മിറ്റി താമസിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മിറ്റി താമസിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും ശ്വേത മേനോൻ, അൻസിബ , മമ്മുട്ടി , മോഹലാൽ തുടങ്ങി എല്ലാവരോടും സംസാരിച്ചെന്നും രമേശ് പിഷാടരി വ്യക്തമാക്കി.
‘അമ്മ’യുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ മാത്രമാണ് സംഘടനയിൽ ഉള്ളതെന്നും രമേഷ് പിഷാരടി പറഞ്ഞു. ‘‘അഡ്ഹോക്ക് കമ്മിറ്റിയെന്നത് സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ് നടത്തി അടുത്ത ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം.
ജൂൺ 21നായിരുന്നു അമ്മയിൽ നിന്നും നിരവധി അംഗങ്ങൾ രാജിവച്ചത്. അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വാർഷിക കണക്ക് അവതരിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ ചർച്ചകൾ തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങൾ രാജിവച്ചത്. നിലവിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയാണ് തുടരുന്നത്.