'ചിയാൻ' വിക്രമിൻ്റെ 63-ാമത്തെ ചിത്രത്തിൻ്റെ പേര് പുറത്തുവിട്ടു...
Highlights
താൽക്കാലികമായി 'ചിയാൻ-63' എന്ന് പേരിട്ടു ചിത്രീകരണം നടന്നു വന്ന ഈ ചിത്രത്തിന് ഇപ്പോൾ 'പവർ ഹവ്സ്' എന്ന് പേരിട്ടിരിക്കുന്നു.
'വീര ധീര ശൂരൻ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആനന്ദ് ശങ്കറാണ്. വിക്രമിനെ നായകനാക്കി 'ഇരുമുഗൻ' എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ആനന്ദ് ശങ്കർ. താൽക്കാലികമായി 'ചിയാൻ-63' എന്ന് പേരിട്ടു ചിത്രീകരണം നടന്നു വന്ന ഈ ചിത്രത്തിന് ഇപ്പോൾ 'പവർ ഹവ്സ്' എന്ന് പേരിട്ടിരിക്കുന്നു. ഇന്നലെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. 'സർവം മായ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ റിയ ഷിബുവാണ് നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് നായികയായി അരങ്ങേറ്റം കുറിക്കുകയാണ് റിയ ഷിബു! കൂടാതെ എം.എസ്. ഭാസ്‌കർ, ഉർവശി, സംയുക്ത ഹെഗ്‌ഡെ, ഷമ്മി തിലകൻ എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ഈ സിനിമക്ക് സന്തോഷ് നാരായണനാണ് സംഗീതം നൽകുന്നത്. ഈ ചിത്രത്തിനായി വിക്രം തൻ്റെ ശരീരഘടന മാറ്റിയുള്ള ലുക്ക് ഇതിനകം തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണം കഴിഞ്ഞു എന്നാണ് റിപ്പോർട്ട്!