ഹോളിവുഡിൽ റീമേക് ആകുന്ന ആദ്യത്തെ തമിഴ് ചിത്രം...
Highlights
ഹോളിവുഡിൽ റീമേക്ക് ആകുന്ന ആദ്യത്തെ തമിഴ് ചിത്രം വിജയ്സേതുപതിയുടെ 'മഹാരാജ'യാണ്
കഴിഞ്ഞ 2024-ൽ തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'മഹാരാജ'. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിച്ചത്. ഇത് അദ്ദേഹത്തിന്റെ 50-ാമത്തെ ചിത്രം കൂടിയായിരുന്നു. പാഷൻ സ്റ്റുഡിയോസ് സ്ഥാപനം ഏകദേശം 20 കോടി ചെലവിൽ നിർമ്മിച്ച ഈ ചിത്രം 190 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്! ചൈനീസ് ഭാഷയിലും ഈ ചിത്രം ഡബ്ബിങ്ങ് ചെയ്തു റിലീസ് ചെയ്തിരുന്നു . അവിടെയും നല്ല സ്വീകരണം ലഭിച്ചിരുന്നു.
ഇതിൻ്റെ രണ്ടാം ഭാഗം എടുക്കുവാനുള്ള ജോലിയിൽ സംവിധായകൻ നിതിലൻ സാമിനാഥൻ തിരക്കിട്ടു പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രം സംബന്ധമായുള്ള മറ്റൊരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത് 'മഹാരാജാ' ഹോളിവുഡിൽ റീമേക്ക് ചെയ്തു നിർമ്മിക്കുവാൻ അവിടെയുള്ള ഒരു മുൻനിര സ്ഥാപനം മുൻവന്ന് ചിത്രത്തിൻ്റെ റീമേക് അവകാശം കൈപറ്റി എന്നുള്ളതാണ് ആവാർത്ത! ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.
അങ്ങിനെയാണെങ്കിൽ ഹോളിവുഡിൽ റീമേക്ക് ആകുന്ന ആദ്യത്തെ തമിഴ് ചിത്രം വിജയ്സേതുപതിയുടെ 'മഹാരാജ'യായിരിക്കുമെന്നും കോളിവുഡിൽ സംസാര വിഷയമായിട്ടുണ്ട്! .