Sunday, 26 July 2026 | 06:10 PM

Latest

'ധർമൻ' ചിത്രത്തിൽ രജനിക്കൊപ്പം നായികയായി സിമ്രൻ, വില്ലൻ ആരാണ്?

sreyas 25 June 2026 12:26 PM
'ധർമൻ' ചിത്രത്തിൽ രജനിക്കൊപ്പം നായികയായി സിമ്രൻ, വില്ലൻ ആരാണ്?

Highlights

 ഈ ചിത്രത്തിൽ കമൽഹാസൻ ഒരു സ്പെഷ്യൽ കഥാപാത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നുണ്ട്.

 

'ജയിലർ-2' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി അഭിനയിക്കുന്ന 'ധർമൻ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷൻ' നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും, ഒരുപാട് വർഷങ്ങൾക്ക് ശേഷം രജനികാന്തും, കമൽഹാസനും ഒന്നിക്കുന്ന പ്രോജക്റ്റ് എന്ന നിലയിലും ഈ ചിത്രം വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിൽ രജനികാന്ത് ഡോക്ടർ കഥാപാത്രത്തിലാണ് അഭിനയിക്കുന്നത്. എങ്കിലും ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രമായിട്ടാണ് ഇത് ഒരുങ്ങുന്നത് എന്ന് പറയപ്പെടുന്നുണ്ട്. ഇതിൽ  രജിനികാന്തിനൊപ്പം നായികയായി സിമ്രൻ ആണ് അഭിനയിക്കുന്നത്. ഇതിന് മുൻപ് രജിനികാന്തിനൊപ്പം  'പേട്ട' എന്ന ചിത്രത്തിൽ സിമ്രൻ അഭിനയിച്ചിരുന്നു. സിമ്രാന് പുറമെ ഈ സിനിമയിൽ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നുള്ള കാര്യം കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും,     ഈ ചിത്രത്തിൽ കമൽഹാസൻ ഒരു സ്പെഷ്യൽ കഥാപാത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. അതുപോലെ രജനികാന്തിന്റെ മകനായി പ്രതീപ്രംഗനാഥൻ അഭിനയിക്കാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നുണ്ട്. വില്ലനായി അഭിനയിക്കുന്നത് എസ്.ജെ സൂര്യയാണ് എന്നുള്ള ഒരു റിപ്പോർട്ടും കോളിവുഡിൽ പുറത്തുവന്നിട്ടുണ്ട്. കമൽഹാസൻ നിർമ്മിക്കുന്ന രജനികാന്ത് ചിത്രം എന്ന നിലയിൽ ഇതിൽ കമൽഹാസന്റെ മകളും, നടിയുമായ ശ്രുതിഹാസനും ജോയിൻ ചെയ്യാനുള്ള സാധ്യതയും ഉണ്ട് എന്നുള്ള റിപ്പോർട്ടുകളുമുണ്ട്. ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം!