Tuesday, 22 September 2026 | 06:58 PM

Top News

'അജിത്ത്-64' ചിത്രത്തിന്റെ നിർമ്മാതാവുന്ന ശാലിനി...

Admin 16 July 2026 07:23 AM
'അജിത്ത്-64' ചിത്രത്തിന്റെ നിർമ്മാതാവുന്ന ശാലിനി...

Highlights

 അജിത്തിന്റെ 64-ാമത്തെ ചിത്രമായ ഈ പ്രോജെക്റ്റിന് ആരും മുതൽ മുടക്കാൻ വരാത്തതിനാൽ താൻ തന്നെ ഈ ചിത്രം നിർമ്മിക്കാൻ അജിത്ത് തീരുമാനിച്ചിരിക്കുന്നു എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്.  അജിത്തിന്റെ പത്നിയും, നടിയുമായ  ശാലിനിയാണ് ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.


 
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം  'ഗുഡ് ബാഡ് അഗ്ലി'യാണ്. ഈ ചിത്രം റിലീസായി  ഒരു വർഷത്തിലേറെയായെങ്കിലും അജിത്ത് അടുത്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇനിയും തുടങ്ങിയിട്ടില്ല! അജിത്ത് കാർ റേസിൽ പങ്കെടുത്ത് വരുന്നതിനാലാണ് ചിത്രം വൈകുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെങ്കിലും, അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കാനും, മുതൽ മുടക്കാനും ആരും മുൻവരുന്നില്ല എന്നുള്ളതാണത്രേ ശരിയായ കാരണം എന്നാണ് പറയപ്പെടുന്നത്. 

ഇതിന് കാരണം അജിത് ആവശ്യപ്പെടുന്ന അധിക ശമ്പളം, നിർമ്മാണ ചെലവ് എന്നിവയുമായുള്ള താങ്ങാനാവാത്ത വലിയ ബഡ്ജറ്റ് ആണത്രേ!  'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം സംവിധാനം ചെയ്ത ആദിക് രവിചന്ദ്രൻ തന്നെയാണ് അജിത്തിന്റെ അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ 64-ാമത്തെ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ പ്രോജെക്റ്റിന് ആരും മുതൽ മുടക്കാൻ വരാത്തതിനാൽ താൻ തന്നെ ഈ ചിത്രം നിർമ്മിക്കാൻ അജിത്ത് തീരുമാനിച്ചിരിക്കുന്നു എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. 

അജിത്തിന്റെ പത്നിയും, നടിയുമായ  ശാലിനിയാണ് ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. അതേ സമയം ഈ ചിത്രത്തിലെ ഒരു കഥാപാത്രം അവതരിപ്പിക്കാൻ കയാതു ലോഹരെ കരാർ ചെയ്തിട്ടുണ്ട് എന്നുള്ള ഒരു വാർത്തയായും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അടുത്ത് തന്നെ ചിത്രത്തെക്കുറിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഇപ്പോൾ കോളിവുഡിൽ വൈറലായി കൊണ്ടിരിക്കുന്ന വാർത്ത! .

Tags
Shalini Ajith 64 Ajith Kumar