Tuesday, 28 July 2026 | 04:41 AM

Latest

വിജയ്സേതുപതിയുടെ ജോഡിയായി 'സർവ്വം മായ' ഫെയിം റിയാ ഷിബു

sreyas 03 July 2026 11:40 AM
വിജയ്സേതുപതിയുടെ ജോഡിയായി 'സർവ്വം മായ' ഫെയിം റിയാ ഷിബു

Highlights

മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും വിജയ്‌സേതുപതി അഭിനയിക്കുന്നുണ്ട്

 

തമിഴിൽ  'വണക്കം ചെന്നൈ', 'കാളി',  'കാതലിക്ക നേരമില്ല' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  കൃതിക ഉദയനിധി. അടുത്തതായി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ്  നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുവാനിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും വിജയ്‌സേതുപതി അഭിനയിക്കുന്നുണ്ട്. അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാനിരിക്കുകയാണ് വിജയ്‌സേതുപതി.  ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് സായ് പല്ലവിയാണ്! മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒരു ഷെഡ്യൂൾ കഴിഞ്ഞതും വിജയ്സേതുപതി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാനിരിക്കുകയാണെന്നും, ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് റിയ ഷിബുവാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത നിർമ്മാതാവായ ഷിബു തമീനിന്റെ മകളായ റിയ ഷിബു മലയാളത്തിൽ അഭിനയിച്ച 'സർവ്വം മായ' എന്ന ചിത്രം ആരാധക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. വിജയ്‌സേതുപതി നായകനാകുന്ന ഈ  ചിത്രം കൂടാതെ 'ചിയാൻ' വിക്രം നായകനാകുന്ന ഒരു സിനിമയിലും റിയ ഷിബു അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്തയും മുൻപ് നൽകിയിരുന്നു.