Thursday, 30 July 2026 | 12:30 PM

Top News

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ ഗിന്നസ് പക്രുവിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാഗർ സൂര്യ

Admin 30 July 2026 08:19 AM
വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ ഗിന്നസ് പക്രുവിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാഗർ സൂര്യ

Highlights

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുന്ന സാഗർ സൂര്യ വമ്പൻ ചിത്രങ്ങളിലെ നായക വേഷങ്ങളിലേക്ക്. സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന പുതിയ ഫാന്റസി ത്രില്ലറിൽ ഗിന്നസ് പക്രുവിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാഗർ സൂര്യയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സാഗറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടായാണ് വിലയിരുത്തപ്പെടുന്നത്. 

 

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുന്ന സാഗർ സൂര്യ വമ്പൻ ചിത്രങ്ങളിലെ നായക വേഷങ്ങളിലേക്ക്. സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന പുതിയ ഫാന്റസി ത്രില്ലറിൽ ഗിന്നസ് പക്രുവിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാഗർ സൂര്യയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സാഗറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടായാണ് വിലയിരുത്തപ്പെടുന്നത്. ടെലിവിഷനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ സാഗർ, ഓരോ ചിത്രത്തിലും വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്ന നിലയിൽ ഇതിനോടകം തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'പണി' എന്ന ചിത്രത്തിലെ കരുത്തുറ്റ വില്ലൻ കഥാപാത്രം സാഗറിന് വലിയ കൈയടി നേടിക്കൊടുത്തപ്പോൾ, നായകനായെത്തിയ 'പ്രകമ്പനം' എന്ന ഹൊറർ-കോമഡി ചിത്രവും മികച്ച പ്രേക്ഷകസ്വീകാര്യത സ്വന്തമാക്കി.


ഇപ്പോൾ വിനയനെപ്പോലൊരു സംവിധായകന്റെ ഏറ്റവും ആകാംക്ഷയുണർത്തുന്ന പ്രോജക്ടിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സാഗറിന്റെ കരിയറിലെ നിർണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

"When Three Worlds Unite, Miracles Unfold" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതോളം യുവതാരങ്ങളും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും അണിനിരക്കുന്ന ചിത്രം പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന വലിയ ദൃശ്യവിസ്മയമായിരിക്കുമെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. ഹാരിസ് കാഞ്ചഞ്ചേരിയാണ് നിർമ്മാണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും പുരോഗമിക്കുകയാണ്.

'അത്ഭുതദ്വീപ്', 'ലിറ്റിൽ സൂപ്പർമാൻ', 'അതിശയൻ' തുടങ്ങിയ ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിനയൻ, വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നപദ്ധതിയാണ് ഈ സിനിമയെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ദൃശ്യവിസ്മയവും സമന്വയിപ്പിക്കുന്ന പുതിയൊരു സിനിമാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Tags
sagar surya Vinayan Tg guinness pakru