Sunday, 20 September 2026 | 03:37 PM

Latest

തിരുപ്പതി വെങ്കടാചലപതിയായി രവിമോഹൻ...

Admin 11 September 2026 08:37 AM
തിരുപ്പതി വെങ്കടാചലപതിയായി രവിമോഹൻ...

Highlights

 'വട്ടി കാസലവാടാ'  എന്ന തെലുങ്ക് ചിത്രത്തിലൂടെ നടൻ രവിമോഹൻ തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം ക്കുകയാണ്. ഈ ചിത്രത്തിൽ തിരുപ്പതി ഏഴുമലയാനായാണ്    (തിരുപ്പതി വെങ്കടാചലപതി)  രവി മോഹൻ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

 

 'വട്ടി കാസലവാടാ'  എന്ന തെലുങ്ക് ചിത്രത്തിലൂടെ നടൻ രവിമോഹൻ തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. ഈ ചിത്രത്തിൽ തിരുപ്പതി ഏഴുമലയാനായാണ്    (തിരുപ്പതി വെങ്കടാചലപതി)  രവി മോഹൻ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. തമിഴ് സിനിമയിൽ  മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ 'കരാട്ടെ ബാബു', 'ജീനി', 'ബെൻസ്' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. ഇതിനെ തുടർന്ന് അദ്ദേഹം സ്വന്തം നിർമ്മാണ കമ്പനിയിലൂടെ 'ഏൻ ഓർഡിനറി മേൻ' എന്ന ചിത്രം നിർമ്മിച്ച്, സംവിധാനം ചെയ്തും വരുന്നുണ്ട്. 

ഈ ചിത്രം ഉടൻ പുറത്തിറങ്ങും. ഈ സാഹചര്യത്തിലാണ് ഇന്നലെ രവിമോഹന്റെ  46-ാം ജന്മദിനത്തിനോടനുബന്ധിച്ച് 'വട്ടി കാസലവാടാ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട്   താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. 'ഓം നമോ വെങ്കിടേശായ' എന്ന ആത്മീയ മുദ്രാവാക്യവുമായി തിരുപ്പതി ഏഴുമലയാൻറെ വേഷത്തിൽ രവി മോഹൻ എത്തുമെന്നുള്ളത് ഈ പോസ്റ്റർ വ്യക്തമാക്കുന്നുണ്ട് തേജ് ഉപ്പല്ലബാഡി സംവിധാനം  ചെയ്യുന്ന ഈ സിനിമയിൽ  നടൻ മഞ്ജു മനോജാണ് മറ്റൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് കോമഡിയും, സെന്റിമെൻറ്സും നിറഞ്ഞ ഒരു കുടുംബ ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്.

Tags
Ravi Mohan vaddi kasula vaada