Saturday, 01 August 2026 | 03:11 AM

Top News

രജനികാന്തിന്റെ ജീവിതം സിനിമയാക്കുന്നു.. 'സൂപ്പർസ്റ്റാർ' കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുക?

Admin 31 July 2026 06:07 AM
രജനികാന്തിന്റെ ജീവിതം സിനിമയാക്കുന്നു.. 'സൂപ്പർസ്റ്റാർ' കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുക?

Highlights

തമിഴ്‌സിനിമയിലെ സൂപ്പർസ്റ്റാരായ  രജനികാന്ത് തൻ്റെ ജീവിതകഥ ഒരു പുസ്തകമായി എഴുതാനും,  അതിനെ ഒരു ബയോപിക് ചിത്രമായി ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

രജനികാന്തിന്റെ മകൾ സൗന്ദര്യയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ബംഗളൂരിൽ ഒരു ബസ് കണ്ടക്ടറായി പ്രവർത്തിച്ചത് മുതൽ  ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ വരെയുള്ള രജനികാന്തിൻ്റെ കരിയർ, അതിൽ ഉണ്ടായ ഉയർച്ച താഴ്ചകൾ എല്ലാം ഈ ബയോപിക്കിൽ ഉണ്ടായിരിക്കുമത്രേ! എഴുപതുകളുടെ തുടക്കത്തിൽ, ശിവാജി റാവു ഗെയ്ക്ക്വാദ് ബെംഗളൂരു ബി.എം.ടി.സി ബസിലെ കണ്ടക്ടറായിരുന്നു. അന്ന് ആ ബസിൽ യാത്ര ചെയ്തവരാരും അറിഞ്ഞിട്ടുണ്ടാവില്ല അദ്ദേഹം ഒരുനാൾ ഇന്ത്യൻ സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിക്കുമെന്ന്. സൂപ്പർസ്റ്റാർ രജനികാന്തിന് അത്തരമൊരു മികച്ച ജീവിത പാതയുണ്ട്. 

എന്നാൽ  അദ്ദേഹത്തിൻ്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഓരോ ഘട്ടത്തിലും അദ്ദേഹം നേരിട്ട അപമാനങ്ങൾ, പരാജയങ്ങൾ, വിജയങ്ങൾ, കഠിനാധ്വാനങ്ങൾ എന്നിവയെക്കുറിച്ച് ഈ പുസ്തകവും, സിനിമയും വിവരിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ബയോപിക്കിൽ രജിനികാന്തായി ആര് അഭിനയിക്കും എന്നുള്ള വിവരം അറിയുവാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ!

Tags
rajinikanth